കളക്ഷൻ എക്സിക്യൂട്ടീവ് മുതൽ തൊഴിൽ അവസരം.
കളക്ഷൻ എക്സിക്യൂട്ടീവ് ജോലി അന്വേഷിക്കുന്നവർക്ക് അവസരം.മലപ്പുറം ജില്ലയിലെ നിലമ്പൂർ Indusind ബാങ്കിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവ് തസ്തികയിൽ സ്റ്റാഫിനെ നിയമിക്കുന്നു.ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഫിനാൻസ് മേഖലയിൽ പ്രവർത്തി പരിചയമുള്ള പുരുഷന്മാർക്ക് മുൻഗണന ലഭിക്കും.താല്പര്യമുള്ളവർ 2023 ജനുവരി 9 മുതൽ ജനുവരി 10 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കണം. Indusind ബാങ്ക് ഓഫീസിൽ നേരിട്ട് വന്ന് ബയോഡാറ്റ സമർപ്പിക്കണം. ഓഫീസ് അഡ്രസ്: Indusind Bank, Chanthakkunnu, Near RTO Office
⭕️മറ്റ് ജോലി ഒഴിവുകൾ.
✅️എറണാകുളം ജനറൽ ആശുപത്രിയിൽ, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സ്റ്റാഫ് നഴ്സ് (സി.ടി.വി.എസ് അറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം വിത്ത് സിടിവിയിൽ മൂന്ന് വർഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.
ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് എന്ന് ഇ മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
✅️തിരുവനന്തപുരം കഴക്കൂട്ടം വനിത ഐ.ടി.ഐ.യിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി.) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ 2023 ജനുവരി 10-ന് രാവിലെ 10.30 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ഒറിജിനൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.
ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന.
✅️എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജർ (എ & എച്ച്ആർഡി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു താൽക്കാലിക ഒഴിവ്.യോഗ്യത: എംഎച്ച്ആർഎം/ എംബിഎ (എച്ച്ആർ)/ എം.എസ്.ഡബ്ല്യു (പി.എം & ഐ.ആർ)/ പി.ജി ഡിപ്ലോമ ഇൻ പി.എം & ഐ.ആർ. പ്രവർത്തി പരിചയം : പ്രശസ്തമായ നിർമ്മാണ വ്യവസായ സ്ഥാപനത്തിൽ കുറഞ്ഞത് നാല് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം
. ശമ്പള സ്കെയിൽ: പ്രതിമാസം 20,000 രൂപ. പ്രായം : 18-40 ( നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം,ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം.
1960 ലെ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ /ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
✅️വയനാട് വൈത്തിരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകൽവീടിലേക്ക് കെയർഗിവർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
പ്ലസ്ട/പ്രീ ഡിഗ്രീ /ഡിഗ്രീ യോഗ്യതയുള്ളവർക്ക്അപേക്ഷിക്കാം.
ജെറിയാട്രിക് കെയറിൽ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
✅️ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം.
2022 ഡിസംബർ 1 ൽ 40 വയസ്സിൽ കൂടാൻ പാടില്ല.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ,കുന്ദമംഗലം കോഴിക്കോട് ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
✅️പത്തനംതിട്ട " ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെ പ്രായമുള്ള ആളെ നിയമിക്കുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാരിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് കോഴ്സ്, ബിഎഎംഎസ്, ബിഎൻവൈഎസ്, എംഎസ്സി (യോഗ)/ പി.ജി.ഡിപ്ലോമ (യോഗ)/എംഫിൽ യോഗ എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് ജനുവരി ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂർ ഗവ ആയുർവേദ ഡിസ്പെൻസറിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.