സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി ജോലി നേടാൻ അവസരം
✅️ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജനുവരി 24ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
എസ്.എസ്.എൽ.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്മെന്റ്. താത്പര്യമുള്ളവർ 23ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് https://bit.ly/3H8hmGZ എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.
✅️ മുതലമട ഗ്രാമപഞ്ചായത്തിലേക്ക് എന്യൂമറേറ്റര്‍ ഒഴിവ്
പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല ഡാറ്റാ ശേഖരണത്തിന് മുതലമട ഗ്രാമപഞ്ചായത്തിലേക്ക് എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്ലസ് ടു/തത്തുല്യ യോഗ്യതയും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി 18 ന് വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരു വാര്‍ഡിന് പരമാവധി 3500 രൂപ വരെ ഹോണറേറിയം ലഭിക്കും.
ഫോണ്‍: 0492 3291184.
✅️തൃശൂർ : ചാവക്കാട് ശ്രീ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഹിന്ദുമതധർമ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോം ക്ഷേത്ര ഓഫീസിൽ നിന്നോ മലബാർ ദേവസ്വം ബോർഡിൻറെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽനിന്നോ വാങ്ങാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസ്സിസ്റ്റന്റ്റ് കമ്മീഷണറുടെ ഓഫീസിൽ ഫെബ്രുവരി 16 വൈകിട് 5 മണിക്ക് മുൻപായി ലഭിക്കണം.