പരീക്ഷ ഇല്ലാതെ സർക്കാർ വകുപ്പുകളിൽ ജോലി നേടാം

റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിവുകൾ

ആലപ്പുഴ: റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോമെഡിക്കൽ ടെക്നീഷന്മാരുടെയും ഡയാലിസിസ് ടെക്നീഷ്യനെന്റെയും താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് പ്രായം: 18- 40 മധ്യേ. ബയോമെഡിക്കൽ ടെക്നീഷ്യൻ യോഗ്യത: ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. അഞ്ഞൂറ് കിടക്കളുള്ള ഒരു ആശുപത്രിയിൽ കുറഞ്ഞത് ആറ് മാസത്തെ ബയോ മെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനത്തിലും കേടുപാടുകൾ തീർക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം.താൽപര്യമുളളവർ ജനുവരി 20 രാവിലെ 11ന് അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം. ഫോൺ: 0477- 228 2021.

ഡയാലിസിസ് ടെക്നീഷ്യൻ യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി/ ബി.എസ് സി ഡയാലിസിസ് ടെക്നോളജി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഒരു വർഷത്തെ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്നോ സർക്കാർ ആശുപത്രിയിൽ നിന്നോ ഉള്ള പ്രവർത്തി പരിചയം.
താൽപര്യമുളളവർ ജനുവരി 23 രാവിലെ 11ന് അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം. ഫോൺ: 0477- 228 2021.

✅️ വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം 3 : ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു.

അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകാരമുളള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുളള ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (ഒരു പകർപ്പ് ഉൾപ്പെടെ) സഹിതം കമലേശ്വരം, ഹാർബർ എഞ്ചിനീറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ജനുവരി 18 രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിലും പ്രായോഗിക/ അഭിരുചി പരീക്ഷയിലും പങ്കെടുക്കണമെന്ന്
ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

✅️ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുന്ന ജില്ലാതല ജൻഡർ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജില്ലാ വനിതാ ശിശുവികസന ഓഫീസർ, കാപ്പിൽ ആർക്കേഡ്, ഡോക്ടേഴ്സ് ലെയിൻ, പത്തനംതിട്ട 689645 എന്ന വിലാസത്തിൽ ജനുവരി 20ന് അഞ്ചിന് മുൻപായി ലഭ്യമാക്കണം.
ഒഴിവുകളുടെ എണ്ണം 1,
പ്രായപരിധി: 23- 40, പ്രതിമാസ ഓണറേറിയം- 17,000 രൂപ. ഫോൺ : 0468 2 966 649

✅️ ലാബ് ടെക്നീഷ്യൻ ജോലി ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ദേശീയ പദ്ധതികളിൽ ലബോറട്ടറി ടെക്നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. 2 ഒഴിവുകളാണുള്ളത്. യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ മൈക്രോബയോളജി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും മെഡിക്കൽ മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. ശമ്പളം പ്രതിമാസം 25,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം - 695035.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2472225.

✅️ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

തിരുവനന്തപുരം : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.സി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 13,000 രൂപ ഓണറേറിയം ലഭിക്കും. എസ്.എസ്.എൽ.സി/ തത്തുല്യം, കേരള നഴ്സ് അന്റ് മിഡ് വൈഫ്സ് കൗൺസിലിന്റെയോ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയോ അംഗീകാരമുള്ള ആക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആന്റ് മെഡിക്കൽ കൗൺസിലിന്റെ ഹെൽത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവർക്കാണ് അവസരം. സർക്കാർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 18 നും 44 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിലെ യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം ജനുവരി 20ന് രാവിലെ 10.30ന് ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.സി സ്കൂളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ എത്തിച്ചേരേണ്ടതാണ്. റെസിഡൻഷ്യൽ സ്വാഭാവമുള്ളതിനാൽ താമസിച്ചു ജോലി ചെയ്യുന്നതിന് സമ്മതമുളളവർ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതിയാകുമെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495243488.


✅️ വ്യവസായ പരിശീലന വകുപ്പിന് കീഴിൽ തൊഴിൽ മേള 2023

വിവിധ ജില്ലകളിൽ ആയി നടക്കുന്നു, നിരവധി തൊഴിൽ അവസരങ്ങൾ,നേരിട്ടോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാം.

വ്യവസായ പരിശീലന വകുപ്പിന് കീഴിൽ 2023 ജനുവരി 20ന് ചാലക്കുടി സർക്കാർ ഐടിഐയിൽ നടക്കുന്ന സ്പെക്ട്രം ജോബ് ഫെയറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 
താൽപര്യമുള്ളവർക്ക് ഗവ. ഐടിഐകൾ വഴി നേരിട്ടോ www.knowledgemission.kerala.gov.in
എന്ന വെബ് പോർട്ടൽ വഴിയോ ഡിഡബ്ള്യുഎംഎസ് കണക്ട് (DWMS connect) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റർ ചെയ്യാം. വിവിധ സ്ഥാപനങ്ങളിൽ നിന്നും എൻടിസി, എൻഎസി, എസ് ടി സി സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
ഫോൺ: 0480 2701491.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain