വിവിധ സ്ഥാപനങ്ങളിൽ നേടാവുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.

വിവിധ സ്ഥാപനങ്ങളിൽ നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ.

✅️കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അഡീഷണൽ (മുക്കം) ഐ സി ഡി എസ് ഓഫീസിന് കീഴിലെ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിലെ വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് ഓഫീസുകളിലും, മുക്കം മുനിസിപ്പാലിറ്റി ഐ സി ഡി എസ് ഓഫിസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 21 വൈകുന്നേരം 5 മണി.
അപേക്ഷകർ 2023 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും.

✅️കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.
യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, മെയിൽ വഴിയോ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം.

✅️എറണാകുളം: ജില്ലയിൽ ഡിജിറ്റൽ സർവേ ജോലിയ്ക്ക് ആവശ്യമായ 179 താൽക്കാലിക ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23, 24,25 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, സർവേ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, തൃക്കാക്കര റീ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ നടത്തുമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

✅️കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അഡ്വാൻസ് സർവേയിംഗ് കോഴ്സിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ സർവേയർ/ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
ഡിജിപിഎസ് പ്രവർത്തിപ്പിക്കുന്നതിൽ ആറു മാസത്തെ പ്രവർത്തിപരിചമുണ്ടായിരിക്കണം.
താത്പര്യമുള്ളവർ ജനുവരി 25ന് രാവിലെ പത്തിന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.

✅️വയനാട് : നല്ലൂർനാട് ജില്ലാ ട്രൈബൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ (ഡയാലിസിസ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

യോഗ്യത ജനറൽ/ ബിഎസ്സി നഴ്സിംഗ്, ഡയാലിസിസ് യൂണിറ്റിലെ പ്രവർത്തി പരിചയം അഭിലഷണീയം, മാനന്തവാടി താലൂക്കിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
ഉദ്യോഗാർത്ഥികൾ താമസിക്കുന്ന പഞ്ചായത്ത്, ഫോൺ നമ്പർ ഉൾപ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, പകർപ്പ് സഹിതം ജനുവരി 21 ന് രാവിലെ 10 ന് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.

✅️കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം.

ജില്ലയിലെ അഞ്ചിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന് രാവിലെ പത്ത് മണിക്ക് നടക്കും.
ബിരുദം, ബി.കോം/എം.കോം, പ്ലസ് ടു, എസ്.എസ്.എൽ.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്), കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതയുളളവർക്ക് പങ്കെടുക്കാം.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്.
കൂടുതൽ വിവരങ്ങൾക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain