തെറാപ്പിസ്റ്റ് മുതൽ നിരവധി തൊഴിൽ അവസരങ്ങൾ.

റോയൽ മെഡിക്കൽ സെന്ററിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടു ജോലി നേടുക.
⭕️ആയുർവേദ (പഞ്ചകർമ്മ) തെറാപ്പിസ്റ്റ് ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ

⭕️ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ

⭕️ഗ്രാഫിക് ഡിസൈനർ

⭕️ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകൾ

⭕️ഓഫീസ് അസിസ്റ്റന്റുമാർ

⭕️ടെലികോളർമാർ

⭕️ലേഡി ഫിറ്റ്നസ് പരിശീലകർ

വാക്ക്-ഇന്റർവ്യൂ

11,12,13 ജനുവരി 2023 11.00 AM മുതൽ 07.00 PM വരെ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ കൊണ്ടുവരാൻ അഭ്യർത്ഥിക്കുന്നു.

ആയുർവേദ & ഫിസിയോതെറാപ്പി അൽ-ആരിഫ് പ്ലാസ, ഒന്നാം നില, മുത്തൂറ്റ് ഫിനാൻസിന് മുകളിൽ, എതിർവശത്ത്. സുഡിയോ, കേശവദാസപുരം, തിരുവനന്തപുരം, Ph: +91 84892 00080

✅️കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്, ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

📌സ്റ്റാഫ് നഴ്സ്
യോഗ്യത: GNM,ANM, BSc Nurse

📌കെയർ ടേക്കർ (Male & Female)

📌ഹൗസ്കീപ്പർ (Male & Female)
എന്നീ ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.

കൂടുതൽ വിവരങ്ങൾക്ക് 9847959894 എന്ന നമ്പറിൽ ബന്ധപ്പെടുക.
Food and accomodation available
📧Email:- ashraya.kerala@gmail.com.

കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകളും 

✅️ അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 17 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യത: എസ്.എസ്.എൽ.സി,
സമാന തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി കണക്കാക്കും.
ഫോൺ : 0484 2422458


✅️ കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, വേതനം 45000 രൂപ. ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 16-ന് രാവിലെ 10.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.

✅️ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.സി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 13,000 രൂപ ഓണറേറിയം ലഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള നഴ്‌സ് അന്റ് മിഡ് വൈഫ്സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള ആക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആന്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹെല്‍ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 18 നും 44 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം ജില്ലയിലെ യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം ജനുവരി 20ന് രാവിലെ 10.30ന് ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.സി സ്‌കൂളില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ എത്തിച്ചേരേണ്ടതാണ്. റെസിഡന്‍ഷ്യല്‍ സ്വാഭാവമുള്ളതിനാല്‍ താമസിച്ചു ജോലി ചെയ്യുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകുമെന്ന് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495243488.


✅️ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 11 ന്

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍ സെന്ററില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. കെ.ജി.ടി.ഇ/ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി (രണ്ട് വര്‍ഷ കോഴ്‌സ്)/ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04662932197.

✅️തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലൂ പ്രിന്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനുള്ള താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എട്ടാം ക്ലാസ് അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായതും ബ്ലൂ പ്രിന്റിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

01.01.2022ന് 18നും 41 വയസിനും ഇടയിൽ
പ്രായമായവർക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 17ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain