കേരളത്തിലേ വിവിധ സർവീസ് സഹകരണ ബാങ്കുകളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ താഴെ കൊടുക്കുന്നു.വിവിധ ജില്ലകളിൽ ആയിട്ടുള്ള ഒഴിവുകൾ.
ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാവുന്നതാണ് പോസ്റ്റ് പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം നിങ്ങളുടെ ജില്ലാ തിരഞ്ഞെടുക്കുക,
Nb: ബാങ്കിങ് ജോലികൾ വിളിച്ചോ നേരിട്ടോ ഉറപ്പ് വരുത്തുക, പലവിധത്തിൽ ഉള്ള നിയമനങ്ങൾ നടക്കുന്നതിനാൽ.
✅️ കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക്
ബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
☮️പ്യൂൺ
യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
☮️നൈറ്റ് വാച്ച്മാൻ (1) യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
☮️നീതി സെയിൽസ്മാൻ / വുമൺ (1)
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം.
ശമ്പളം : 7650-23900
☮️കളക്ഷൻ ഏജന്റ് ( 2 )
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം. ശമ്പളം : കമ്മീഷൻ വ്യവസ്ഥ
(1-1- 2023 നു 18 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.
അഡ്രസ്സ്
കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പർ 3144 കൊടുവഴന്നൂർ പി.ഒ., പുളിമാത്ത്, തിരുവനന്തപുരം പിൻ: 695612
ഫോൺ: 0470 2678201
✅️ ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
സംഘത്തിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
സെയിൽസ് മാൻ 2 ഒഴിവ്.
യോഗ്യത SSLC ശമ്പളം 10000 രൂപ
സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 31.01.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിക്കേണ്ടതാണ്.
അഡ്രസ്സ്
ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി LTD; NO.C1790, കീഴൂർ പി ഒ, ഇരിട്ടി,
PH:04902 492466
✅️ കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ്
ബേങ്കിന് കീഴിൽ പുതുതായി ആരംഭിക്കുന്ന നീതിമെഡിക്കൽ സ്റ്റോറിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
ഫാർമസിസ്റ്റ് 1
(ബിഫാം ഡിഫാം,കമ്പ്യൂട്ടർ പരിജ്ഞാനം)
സെയിൽസ്മാൻ 1
(എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം)
അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 02.02.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്ക് ഹെഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
അഡ്രെസ്സ്
കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് നമ്പർ സി 6408 എച്ച്.ഒ.കോയ്യോട്, പി.ഒ. കോയ്യോട്, കണ്ണൂർ ജില്ല ഫോൺ : 2824613, email:koyyodescbank@gmail.com.
✅️ കണ്ണൂർ പട്ടികജാതി വികസന വകുപ്പി നുകീഴിൽ ജില്ലയിലെ പന്ന്യന്നൂർ, കൊട്ടിയൂർ, മാട്ടൂൽ, കുഞ്ഞിമംഗലം, മലപ്പട്ടം എന്നീ പഞ്ചായത്തുകളിൽ എസി പ്രമോട്ടർ നിയമനം നടത്തുന്നു. അപേക്ഷകർ പട്ടികജാതിക്കാരും അതത് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാരുമായിരിക്കണം.
യോഗ്യത: പ്ലസ്ട പ്രായം 18നും 30നും ഇടയിൽ.
താൽപര്യമുള്ളവർ രേഖകൾ സഹി തം 31ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2700596.