ANGANAWADI WORKER AND OTHER LATEST JOBS IN KERALA
തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലെ കോഴിക്കോട് ജില്ലയിലെ തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേൽ, ചെക്യാട് എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളിൽ നിന്നും ലഭിക്കും.
അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ പ്രായമുളളവരായിരിക്കണം. എസ് സി / എസ് എടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് മൂന്നു വർഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസായവർ അപേക്ഷിക്കുവാൻ അർഹരല്ല.
അപേക്ഷ തൂണേരി ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13 വൈകുന്നേരം 5 മണി.
⭕️ മറ്റ് ജോലി ഒഴിവുകൾ താഴെ നൽകുന്നു.
✅️എയർ ഇന്ത്യ ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫിസിൽ ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ, ഓട്ടമേഷൻ എൻ ജിനീയർ ഒഴിവുകൾ. പരിചയമുള്ളവർ ക്കാണ് അവസരം. കൊച്ചി, ഹരിയാന യിലെ ഗുരുഗ്രാം എന്നിവിടങ്ങളിലാണു നിയമനം. ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.airindia.in
✅️എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പ നി ലിമിറ്റഡിൽ 400 സെക്യൂരിറ്റി സ്ക്രീ നർ (ഫ്രഷർ) ഒഴിവ്. പരിശീലനത്തിനു ശേഷം 3 വർഷ കരാർ നിയമനം. ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 2019/2020/2021 വർഷ ത്തിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തിയ കംബൈൻഡ് ഹയർ സെ ക്കൻഡറി (10+2) ലെവൽ പരീക്ഷ യുടെയോ കംബൈൻഡ് ഗ്രാറ്റ് ലെവൽ പരീക്ഷയുടെയോ ടയർ I യോഗ്യത നേടിയവർ. ഫീസ്: 100 രൂപ. പട്ടികവിഭാഗം, സ്ത്രീ കൾ എന്നിവർക്കു ഫീസില്ല. ശമ്പളം: തുടക്കത്തിൽ പരിശീലന സമയത്ത് 15,000. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ ശമ്പ ളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും .
www.aaiclas.aero
✅️എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻ ജിനീയറുടെ (B1, B2 കാറ്റഗറി) 40 ഒഴിവിൽ ന്യൂഡൽഹി എഐ എൻ ജിനീയറിങ് സർവീസസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തും മറ്റു സ്റ്റേഷ നുകളിലും നിയമനമുണ്ടാകാം. 5 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരത്ത്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാസ് പഠിച്ച് പ്ലസ് ടു ജയം/എൻ ജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ, അംഗീകൃത ഡിജിസിഎ ലൈസൻ mo, CAR 66 CAT B1/B2 wo ക്രാഫ്റ്റ് ലൈസൻസ്. പ്രായപരിധി: 51. അർഹർക്ക് ഇളവ്.
ഫീസ്: 1000 (ജനറൽ, ഒബിസി വിഭാഗത്തിന്). ഡിഡി ആയി അടയ്ക്കണം.