ഡിജിറ്റല്‍ സര്‍വെ ജോലികള്‍
പൂര്‍ത്തിയാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പര്‍മാരെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം ഫെബ്രുവരി 1,2,4 തിയതികളിലായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 2022 ഒക്ടോബര്‍ 30 ന് നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് അഭിമുഖം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് സമയം. ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡുകള്‍ തപാലായി അയച്ചിട്ടുണ്ട്. വിവരങ്ങള്‍ എന്റ ഭൂമി പോര്‍ട്ടലില്‍ (http://entebhoomi.kerala.gov.in) അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ കളക്ട്രേറ്റിലെ ദക്ഷിണ മേഖലാ സര്‍വെ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.
ഫോണ്‍: 04712731130
✅️ അപ്രന്റിസ് നഴ്സ്, എൻജിനീയർ ഒഴിവ്
തൃശ്ശൂർ ജില്ല പഞ്ചായത്ത്, ജില്ല പട്ടികജാതി വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ബി എസ് സി നഴ്സിംഗ് (വനിതകൾക്ക് 200), ബിടെക് (സിവിൽ) യോഗ്യതയുള്ളതും, തൃശ്ശൂർ ജില്ല പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരുമായവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ കരാർ വ്യവസ്ഥയിൽ സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനത്തിനായി നിയമിക്കും. പ്രതിമാസം 10,000/- രൂപ ഓണറേറിയം. ജാതി, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. പ്രായപരിധി 22-30 വയസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ഫെബ്രുവരി 6 തിങ്കളാഴ്ച വൈകിട്ട് 5 മണി. ഫോൺ: 0487 2360381.
✅️ സീനിയര്‍ മാനേജര്‍ നിയമനം
കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിങ്) തസ്തികയില്‍ ഈഴവ വിഭാഗത്തില്‍ പെട്ടവര്‍ക്കായുള്ള ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ സംവരണേതര വിഭാഗങ്ങളെയും പരിഗണിക്കും. .അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീറിങിലുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. വെജിറ്റബിള്‍ ഓയില്‍ / കെമിക്കല്‍ ഫാക്ടറികളില്‍ മാനേജര്‍ തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും വേണം. ശമ്പള സ്‌കെയില്‍ : 55350-101400. പ്രായം 2023 ജനുവരി 1 ന് 18 നും 45നുമിടയില്‍. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ഫെബ്രുവരി 2 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം.
✅️ സെക്യൂരിറ്റി സ്റ്റാഫ് നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. 55 വയസ്സില്‍ കവിയാത്ത വിമുക്ത ഭടന്‍/ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്ന് വിരമിച്ചവരോ ആയിരിക്കണം. ഏറനാട്, നിലമ്പൂര്‍ താലൂക്ക് നിവാസികളായിരിക്കണം. മഞ്ചേരി നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ജനുവരി 28 ന് രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
✅️ കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ നിയമനം
പെരിന്തല്‍മണ്ണ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 നും 40 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം: 15,000 രൂപ. എല്‍.എല്‍.ബി/ എം.എസ്.ഡബ്ല്യു ആണ് കേസ് വര്‍ക്കര്‍ക്ക് വേണ്ട യോഗ്യത. കൗണ്‍സിലര്‍ക്ക് എല്‍.എല്‍.ബി/ ക്ലിനിക്കല്‍ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും വേണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ വനിതാ സംരക്ഷണ ഓഫീസ് സിവില്‍ സ്റ്റേഷന്‍ - ബി2 ബ്ലോക്ക്, 676505 എന്ന വിലാസത്തില്‍ ഫെബ്രുവരി 7 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 8281999059, 8714291005.
✅️ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും പ്രൊജക്ട് അസിസ്റ്റന്റ് നിയമനം. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി-2023 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 9447827499.
✅️ ലാബ് ടെക്‌നീഷ്യൻ നിയമനം
കണ്ണൂർ : പിണറായി സി എച്ച് സിയിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കാൻ ജനുവരി 30ന് ഉച്ചക്ക് 12 മണിക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ: 04902382710
✅️ ജോലി ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ഈഴവ വിഭാഗത്തിപ്പെട്ടവര്‍ക്കായി ഒരു സ്ഥിരം ഒഴിവാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെക്കാനിക്ക് എഞ്ചിനീയറിംഗ് ബിരുദം/ തത്തുല്യ യോഗതയും വെജിറ്റബിള്‍ ഓയില്‍/ കെമിക്കല്‍ ഫാക്ടറികളില്‍ മാനേജര്‍ തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 - 45 വയസ് വരെ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 2 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം.
ഫോണ്‍ : 0484-2312944
✅️ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
✅️ ഗസ്റ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ നിയമനം.
കുന്നംകുളം ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിലേക്ക് ഗസ്റ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടറെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. യോഗ്യത: ബി.പി.ഇ.ഡി, യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി ജനുവരി 27ന് രാവിലെ 10 മണിക്ക് ഹാജരാകണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
✅️ ജെ.പി.എച്ച്.എന്‍ നിയമനം
തേവര്‍ കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജെ.പി.എച്ച്.എന്‍ കോഴ്‌സിലുള്ള വിജയമാണ് യോഗ്യത. ജനുവരി 27 ന് രാവിലെ 10.30 ന് നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.
✅️ മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക മെഡിക്കര്‍ ഓഫീസര്‍ (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യു ജനുവരി 31 ന് നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദമാണ് (എം.ബി.ബി.എസ്) യോഗ്യത. പ്രവര്‍ത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജനുവരി 31 ന് രാവിലെ 11 ന് അട്ടപ്പാടി അഗളി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04924 254382.
✅️ സ്റ്റാഫ് നഴ്‌സ് നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക സ്റ്റാഫ് നഴ്‌സ് (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 31 ന് നടക്കും. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/ വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിങ്/മൂന്ന് വര്‍ഷത്തെ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 20 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അട്ടപ്പാടി അഗളി ഐ.റ്റിഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04924 254382.
✅️ ക്ലാർക്ക് / അക്കൗണ്ടന്റ്
കോട്ടയം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.ഫോൺ: 0481 2342241, 2341543
✅️ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ പൾമനറി മെഡിസിൻ വിഭാഗത്തിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേദന അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളിലേക്കാണ് താൽക്കാലികമായാണ് നിയമനം നടത്തുന്നത്.
റെസ്പിറേറ്ററി തെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10:30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
രാവിലെ 9 മുതൽ 10 വരെ രജിസ്ട്രേഷൻ ആരംഭിക്കും. സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മുൻഗണന ലഭിക്കും.ഫോൺ :0484-2754468