സാധാരണക്കാർക്ക് അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകൾ

ശ്രീ കുറുമ്പ ട്രസ്റ്റിൽ ജോലി ഒഴിവ്
  
ശ്രീകുറുമ്പ എജുകേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ശോഭ ഹെർമിറ്റെജിൽ വിവിധ തസ്തികകളിൽ ജോലിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുകൾ
1. ഹൌസ് കീപ്പിങ്
2. കിച്ചൻ ഹെൽപ്പർ
3. ലോണ്ടറി സർവീസ്.
4.റിസെപ്ഷനിസ്റ്റ്
(പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന)

മാനദണ്ഡങ്ങൾ:
പ്രായം18നും 24 നും ഇടയിൽ_
വിദ്യാഭാസ യോഗ്യത-പ്ലസ് ടു/ഡിഗ്രി ജയിച്ചവർ
അവിവാഹിതരായ പെൺകുട്ടികൾ

വടക്കഞ്ചേരി,കിഴക്കഞ്ചേരി,കണ്ണമ്പ്ര പഞ്ചായത്തുകളിൽ ഉള്ളവർക്കു മുൻഗണന

തിരഞ്ഞെടുക്കപെടുന്നവർക്ക് 6 മാസത്തെ സൗജന്യ പരിശീലനവും ശമ്പളവും മറ്റു ആനുകൂല്യങ്ങളോടുമൊപ്പം താമസം ഭക്ഷണം പ്രാഥമിക ആരോഗ്യപരിപാലനം എന്നിവ ലഭിക്കുന്നതാണ്._
താത്പര്യമുള്ളവർ താഴെ പറയുന്ന മേൽവിലാസത്തിൽ നേരിട്ടു വന്നു അപേക്ഷിക്കുക
ശോഭ ഹെർമിറ്റേജ് കുറുവായി റോഡ് പന്നിയങ്കര PO, വടക്കഞ്ചേരി,പാലക്കാട്,
Pin - 678 683_ 
📞 9995474827 -04922 254 502

✅️ കെയര്‍ഗിവര്‍ നിയമനം
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകല്‍വീടിലേക്ക് കെയര്‍ഗിവര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു/പ്രീ ഡിഗ്രീ /ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 255223.

 ഏജൻസിയുടെ സഹായമില്ലാതെ തികച്ചും ഫ്രീ ആയി ഗൾഫിൽ നേടാവുന്ന ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

✅️ പാരമ്പര്യേതര ട്രസ്റ്റി നിയമനം
 മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മാനന്തവാടി തലപ്പുഴ പാലക്കുനി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകര്‍ ഹിന്ദുമത വിശ്വാസികളും ക്ഷേത്ര പരിസരവാസികളും ആയിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 16 ന് വൈകീട്ട് 5 നകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം ദേവസ്വം ബോര്‍ഡ് ഓഫീസ്, www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

✅️ ക്ലറിക്കൽ അസിസ്റ്റന്റ്
കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റ്ായി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ിൻ കമ്പ്യൂട്ടർ സയൻസ്, എന്നിവയാണ് കുറഞ്ഞ തിയതി. 10000 രൂപയാണ് പ്രതിമാസ പ്രതിഫലം. പ്രായപരിധി: 20-36. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.

✅️ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ താൽക്കാലിക ക്യാമ്പ് അസിസ്റ്റന്റ്
കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗിക പരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain