സ്വപ്ന വെഡിങ്സ് ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

Swapna Weddings എരമല്ലൂർ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

⭕️ ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.

1. സെയിൽസ് ട്രെയിനീ (ഫ്രഷേഴ്സ് )
2. സെയിൽസ് മാൻ 
3. സെയിൽസ് ഗേൾ 
4. ഫ്ലോർ മാനേജർ ( 2yrs+Exp)
5. കസ്റ്റമർ കെയർ 
6. ഫാഷൻ ഡിസൈൻർസ് (2yrs+Exp)
7. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് ( ഫ്രഷേഴ്സ് )
8. ക്യാഷ്യർ 
9. അക്കൗണ്ട്സ് അസിസ്റ്റന്റ് ( 2yrs+Exp)

 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളം കൂടാതെ  ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.

⭕️ എങ്ങനെ അപേക്ഷ സമർപ്പിക്കാം.

താൽപര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയും അയക്കുക: careerswapnawedding@gmail.com
(അല്ലെങ്കിൽ)
എരമല്ലമൂർ ഷോറൂമിലേക്ക് ബയോഡേറ്റയുമായി സന്ദർശിക്കുക.

⭕️മറ്റ് ചില ഒഴിവുകൾ താഴെ നൽകുന്നു.

✅️കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കു ന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയി നിങ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സിൽ (കിർതാഡ്സ്) പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കാനും താത്പര്യമുള്ള ഗവേഷ ണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്ന തിന് അവസരം. 10 ഒഴിവുകളാണുള്ളത്. യോഗ്യത: നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക് സ്റ്റാറ്റിസ്റ്റിക്സ്/ ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദം. പ്രതിമാസം 3,500 രൂപ യാത്രാച്ചെലവ് ലഭിക്കും. മൂന്ന് മാസമാണ് കാലാവധി. പ്രായം: 2022 ജനുവരി ഒന്നിന്. പരമാവധി 25 വയസ്സ്. kirtads.kerala.gov. in എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷിക്ക ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4.

✅️കോഴിക്കോട് ഇംഹാൻസിലെ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാമിൽ ഒഴിവുണ്ട്. അസി സ്റ്റന്റ് പ്രൊഫസർ/സീനിയർ കൺസൾട്ടന്റ് (സൈക്യാട്രി), കൺസൾട്ടന്റ് (സൈക്യാട്രി), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്യാട്രിക് സോഷ്യൽ വർക്കർ/സൈക്യാട്രിക് നഴ്സിങ്, ടെക്നിക്കൽ കോ ഓർഡിനേറ്റർ/പ്രോജക്ട് കോർഡിനേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷ ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ് (പി.ഒ), 673008 എന്ന വിലാസത്തിൽ അയയ്ക്ക ണം. വിശദവിവരങ്ങൾ www.imhans.ac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 5.

✅️കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്ക്) നടപ്പി ലാക്കുന്ന ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം' പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം. യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്സൽ ) അഭികാമ്യം. പ്രായം: 20-50 വയസ്സ്. അതത് പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്ടോപ്പ് ഉള്ളവർക്കും മുൻഗണന.

ഒരു ദിവസത്തെ പരിശീലനം ഉൾപ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതൽ മാർച്ച് 2023) മൂന്ന് മാസക്കാലം അതത് പഞ്ചാ യത്ത്, നഗരസഭാ/കോർപ്പറേഷൻ തലത്തിൽ ആണ് നിയമനം. രജിസ്ട്രേഷന് kdisc.kerala. gov.in/oloi/interns എന്ന പോർട്ടൽ സന്ദർശി ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10.

✅️എറണാകുളം ജില്ലയിലെ ഒരു കേന്ദ്രസർ ക്കാർ സ്ഥാപനത്തിൽ ജനറൽ വർക്കർ (കാൻറീൻ) തസ്തികയിൽ 23 ഒഴിവുണ്ട്. കരാർ നിയമനമാണ്. യോഗ്യത: ഏഴാം ക്ലാസ്, ഒരു ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ കേന്ദ്ര സംസ്ഥാന അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടുവർഷത്തെ വൊക്കേഷ ണൽ സർട്ടിഫിക്കറ്റ്, ഫാക്ടറിയിൽ ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയം. പ്രായം: 2023 ജനുവരി 13-ന് 18-30. നിയ മാനുസൃത വയസ്സിളവ് ബാധകം. ശമ്പളം: 17300 രൂപ. അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 11-നുമുൻപ് അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain