ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിലെ മുംബൈ ടാറ്റ മെമ്മോറിയൽ ഹോസ്പി റ്റലിലും പഞ്ചാബ്, ആന്ധ്രപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റ റുകളിലുമായി 405 ഒഴിവ്. തുടക്കത്തിൽ 5 വർഷ നിയമനമാണ്. കരാർ നിയമനമാകാനും സാധ്യത.ജനുവരി 10 വരെ ഓൺലൈനായി അപേക്ഷി ക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം
നഴ്സ് എ (212): ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി, ഓങ്കോളജി നഴ്സിങ് ഡിപ്ലോമ, 1 വർഷ പരിചയം. അല്ലെങ്കിൽ ബേസിക്/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, 1 വർഷ പരിചയം.44,900.
നേഴ്‌സ് ബി - ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി, ഓങ്കോളജി നഴ്സിങ് ഡിപ്ലോമ, 6 വർഷ പരിചയം. അല്ലെങ്കിൽ ബിഎസ്സി നഴ്സി ങ്/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, 6 വർഷ പരിചയം; 35; 47,600.
നഴ്സ് സി (55): ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി, ഓങ്കോളജി നഴ്സിങ് ഡിപ്ലോമ, 12 വർഷ പരിചയം. അല്ലെങ്കിൽ ബിഎസ്സി നഴ്സി ങ് പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, 12 വർഷ പരിചയം; 40; 53,100.
ട്രേഡ് ഹെൽപർ (70), അറ്റൻഡന്റ് (20): പത്താം ക്ലാസ് തതുല്യ ജയം, 1 വർഷ പരിചയം; 25; 18,000.
ലോവർ ഡിവിഷൻ ക്ലാർക്ക് (18): ബിരുദം, എംഎസ്-സിഐടി/എംഎസ് ഓഫിസ് കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ് (കംപ്യൂട്ടർ/ഐടിയിൽ ബിരുദം/ഡിപ്ലോമ ഉള്ളവർക്കു സർട്ടിഫിക്കറ്റ് ബാധകമല്ല), 1 വർഷ പരിചയം; 27; 19,900.
Apply now 👇
www.tmc.gov.in
⭕️ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലെ ബെം ഗളൂരു സെൻട്രൽ സിൽക് ബോർഡ് ഹെഡ്ക്വാർ ട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായി 142 ഒഴി വ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ.
അവസരങ്ങൾ: അസിസ്റ്റന്റ് ഡയറക്ടർ (എ ആൻഡ് എ), കംപ്യൂട്ടർ പ്രോഗ്രാമർ, അസിസ്റ്റന്റ്,സൂപ്രണ്ട് (അഡ്മിൻ, ടെക്), സ്റ്റെനോഗ്രഫർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി), അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ, ഫീൽഡ് അസിസ്റ്റന്റ്, കുക്ക്. വിവരങ്ങൾ https://csb.gov.in/job-opportunities ൽ പ്രസിദ്ധീകരിക്കും.