കസ്റ്റമേഴ്സിനോടു മികച്ച രീതിയിൽ നിങ്ങൾക്ക് ഇടപെഴുകാൻ സാധിക്കുമോ?
പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്റ്റാഫുകളെ നിയമിക്കുന്നു. ലഭിച്ചിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.
✅️സെയിൽസ് മാൻ
ജ്വല്ലറി മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 15,000 മുതൽ 40,000 കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
✅️മാർക്കറ്റിംഗ് എസ്എസ്ക്യൂട്ടീവ്.
ജ്വല്ലറി മേഖലയിൽ കുറഞ്ഞത് നാലുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഫോർ വീലർ വണ്ടിയോടിക്കാൻ അറിഞ്ഞിരിക്കണം.സാലറി പ്രതിമാസം 15,000 മുതൽ 40,000 കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും. നാലു ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.
hr.arabianpothencode@gmail.com
⭕️ കേരളത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ സെൻട്രൽ ബസാറിന്റെ ചെർപ്പുളശ്ശേരി ബ്രാഞ്ചിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഡിജിറ്റൽ സെയിൽസ് എക്സിക്യൂട്ടീവ് എന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്.
✅️മിനിമം യോഗ്യത പ്ലസ് ടു മതി.
✅️ റീട്ടെയിൽ സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
✅️ പ്രായപരിധി 18 വയസ്സിന് 35 വയസ്സിനും ഇടയിൽ ആയിരിക്കണം.
താല്പര്യമുള്ളവർ താഴെ കാണുന്ന അഡ്രസ്സിൽ കൃത്യസമയത്ത് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.
INTERVIEW LOCATION
CFCICI Ltd, 1st Floor, Sharjah Tower, Near ESAF Bank, Ottapalam Road, Cherpulassery, Palakkad - 679503
INTERVIEW DATE
SATURDAY, 07TH JAN 10.00 AM TO 3.00 PM
⭕️പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിലവിൽ വരുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് സേവനദാതാക്കൾ, ഫെസിലിറ്റേറ്റർ വിഭാഗങ്ങളിൽ നിയമനം നടത്തുന്നു.സേവനദാതാക്കളായി ഐ.ടി.ഐ/ വി.എച്ച്.എസ്.സി/ എസ്.എസ്.എൽ.സി എന്നിവയിലേതെങ്കിലും പൂർത്തിയാക്കിയവർക്കും പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം.
പ്രായപരിധി 18-50. കാർഷിക മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെസിലിറ്റേറ്റർ തസ്തികയിൽ ബി.എസ്.സി
അഗ്രികൾച്ചർ/ കാർഷിക ഡിപ്ലോമ/ വി.എച്ച്.എസ്.സി പൂർത്തിയായവർക്കും കൃഷി വകുപ്പിൽ നിന്നും വിരമിച്ചഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവർ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയിൽ മേൽവിലാസം, ഫോൺ നമ്പർ സഹിതം 2023 ജനുവരി 14 നകം തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നേരിട്ടോ തപാലിലോ ഇമെയിലിലോ നൽകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.