💹 SSLC, പ്ലസ് ടു, ഡിഗ്രി, ITI, ഡിപ്ലോമ, ബിടെക്, MBA , പിജി തുടങ്ങിയ വിവിധ യോഗ്യത ഉള്ളവർക്ക് അവസരമുണ്ട്.
എറണാകുളം ജോബ് ഫെയർ.
എറണാകുളം: മഹാരാജാസ് കോളേജിലെ പ്ലേസ്മെന്‍റ് സെല്ലും എം.ഇ.സി.ടി ജോബ് ക്ലബ്ബും സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.
ജനുവരി 21 ന് മഹാരാജാസ് കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ നൂറില്‍പരം സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വരുന്ന ഒഴിവുകളിലേക്കുളള അഭിമുഖങ്ങൾ നടക്കും. പ്ലസ് ടു/ഡിപ്ലോമ മുതല്‍ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് മേളയില്‍ പങ്കെടുക്കാം.പ്രസ്തുത കോഴ്സുകളുടെ അവസാന സെമസ്റ്റര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്കും പങ്കെടുക്കാന്‍ സാധിക്കും.രജിസ്ട്രേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾക്ക് www.mectedupark/jobfair2023 സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ, സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും.കൂടുതല്‍ വിശദാംശങ്ങൾക്കായി 6282561649 നമ്പറില്‍ ബന്ധപ്പെടുക്കുക.
മലപ്പുറം ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തിരൂരങ്ങാടി നഗരസഭയും ചേർന്ന് ജനുവരി 28ന് തിരൂരങ്ങാടി പി എസ് എ ഓ കോളേജിൽ മെഗാ തൊഴിൽമേള നടത്തുന്നു അമ്പതോളം കമ്പനികൾ പങ്കെടുക്കും താല്പര്യമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം കൂടുതൽ വിവരങ്ങൾ 0 4 8 3 273 47 37
സൗജന്യ പ്ലൈസ്മെന്റ് ഡ്രൈവ് തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്റർ ജനുവരി 24 രാവിലെ 10 മണി മുതൽ സൗജന്യ പ്ലൈസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 73 ഒഴിവുകളിലേക്ക് പത്താം ക്ലാസ്, ബിരുദം, ബിടെക്, ഡിപ്ലോമ, ഐടിഐ, യോഗ്യത ഉള്ളവർക്കാണ് അവസരം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 23 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം കൂടുതൽ വിവരങ്ങൾക്ക് 04712304577 കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ളവർക്ക് പങ്കെടുക്കാം.