കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി
കേരളത്തിൽ സർക്കാർ താത്കാലിക ജോലി നേടാൻ അവസരം, വിവിധ ജില്ലകളിൽ വിവിധ യോഗ്യതയിൽ ജോലി നേടാം, 8 ക്ലാസ്സ് യോഗ്യത മുതൽ, നിങ്ങളുടെ ജില്ല ജോലി തിരഞ്ഞെടുക്കുക.
PATHANAMTHITTA
എയര്‍ ഫോഴ്സില്‍ റിക്രൂട്ട്മെന്റ് റാലി
എയര്‍ ഫോഴ്സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയില്‍ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്സ് സ്‌റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in
ഫോണ്‍: 0484 2427010, 9188431093
THIRUVANANTHAPURAM
അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ(ഗസ്റ്റ് ലക്്ച്ചറര്‍) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 12 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ഏജൻസിയുടെ സഹായമില്ലാതെ തികച്ചും ഫ്രീ ആയി ഗൾഫിൽ നേടാവുന്ന ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
MALAPPUARM
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എക്കണോമിക്‌സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിംഗും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാര്‍ഥികള്‍ ജനുവരി 12 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0494 2676925.
PALAKKAD
അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഒഴിവ്
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അസിസ്റ്റന്റ്‌സ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌സ് ഒഴിവ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും 60 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദ സര്‍ട്ടിഫിക്കറ്റുമുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് രജിസ്റ്റര്‍ കാര്‍ഡ് സഹിതം ജനുവരി 10-നകം അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
PALAKKAD
സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍വേ സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു, ഐ.ടി.ഐ സര്‍വേയര്‍ കോഴ്‌സാണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികജാതി /പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫീല്‍ഡ് സര്‍വേയര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി, ഐ.ടി.ഐ സര്‍വേയര്‍ കോഴ്‌സ് ആണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
THRISSUR
പ്രൊജക്റ്റ് ഫെല്ലോ, കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ "എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആന്റ് മാനേജ്മന്റിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
ALAPPUZHA
നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ജനുവരി ഒമ്പതിന് ആലപ്പുഴ: നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി ഒമ്പതിന് ആര്‍.ഐ.സെന്ററിന്റെ (വ്യവസായിക പരിശീലന വകുപ്പിന്റെ) നേതൃത്വത്തില്‍ നടക്കും. അപ്രന്റിസ് ട്രെയിനിംഗ് കാര്യക്ഷമമാക്കുന്നതിനായി നടത്തുന്ന മേളെ ജൂബിലി മെമ്മോറിയല്‍ പ്രൈവറ്റ് ഐ.ടി.ഐ.യി ല്‍ രാവിലെ 10.30-ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേര്‍ന്നാ്ണ് പരിപാടി നടത്തുന്നത്. ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ട്രേഡ് അപ്രന്റിസുകളെ തിരഞ്ഞെടുക്കാം. എന്‍ജിനീയറിംഗ്, നോണ്‍ എന്‍ജിനീയറിംഗ്്് ട്രേഡുകളില്‍ ഐ.ടി.ഐ. യോഗ്യത നേടിയ വിദ്യാര്‍ഥകള്‍ക്കാണ് അവസരം. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0477 - 2230124, 9447988871, 9847110061. ricalappuzha@gmail.com
✅️ ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് ബോയിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിസ്റ്ററി ടീച്ചര്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ജനുവരി ഏഴിന് രാവിലെ 10-മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9447244241.
IDUKKI
മോട്ടർ മെക്കാനിക് താത്കാലിക ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും എൻ.ടി.സി. മോട്ടർ മെക്കാനിക്ക് വെഹിക്കിൾ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ട് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 18-39 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 - 60,700 ആണ് പ്രതിമാസ വരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം.
തിരുവനന്തപുരം
ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (MABP) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജനുവരി 9ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി.
✅️ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ വാക് ഇൻ ഇന്റർവ്യൂ
കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317.
✅️ ബ്ലൂ പ്രിന്റർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലൂ പ്രിന്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനുള്ള താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായതും ബ്ലൂ പ്രിന്റിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01.01.2022ന് 18നും 41 വയസിനും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജനുവരി 17ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
✅️ ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം.
ഫോൺ: 9495043483.
✅️ട്രേഡ്സ്മാൻ അഭിമുഖം 13ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ട്രേഡ്സ്മാൻ (പ്ലംബിങ്/ ഹൈഡ്രോളിക്സ്) തസ്തികയിലെ താത്കാലിക ഒഴിവിൽ അഭിമുഖം ജനുവരി 13ന് രാവിലെ 10 ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
✅️ സേവനദാതാക്കള്‍, ഫെസിലിറ്റേറ്റര്‍ നിയമനം
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിലവില്‍ വരുന്ന കാര്‍ഷിക സേവന കേന്ദ്രത്തിലേക്ക് സേവനദാതാക്കള്‍, ഫെസിലിറ്റേറ്റര്‍ വിഭാഗങ്ങളില്‍ നിയമനം നടത്തുന്നു. സേവനദാതാക്കളായി ഐ.ടി.ഐ/ വി.എച്ച്.എസ്.സി/എസ്.എസ്.എല്‍.സി എന്നിവയിലേതെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-50. കാര്‍ഷിക മേഖലയില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ ബി.എസ്.സി അഗ്രികള്‍ച്ചര്‍/ കാര്‍ഷിക ഡിപ്ലോമ/ വി.എച്ച്.എസ്.സി പൂര്‍ത്തിയായവര്‍ക്കും കൃഷി വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയില്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം 2023 ജനുവരി 14 നകം തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ adathrithala@gmail.com ലോ നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍: 9447505929, 9383471581.
✅️ WAYANAD
മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി.എ.എം.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും. പ്രായ പരിധി 2023 ജനുവരി 3 ന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജനുവരി 10 ന് രാവിലെ 9.30 ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ കൂടിക്കാഴ്ചക്ക് ഹാജറാകണം.
✅️ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്‌മെന്റിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.kfri.res.in.