CRPF - പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
കേന്ദ്ര പോലീസ് സേനയായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്.) എ. എസ്.ഐ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലെ 1458 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോ)-143 (ജനറൽ-58, ഇ.ഡബ്ല്യു.എസ്.-14, ഒ.ബി.സി.-39, എസ്.സി.-21, എസ്. ടി.-11), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ)-1315 (ജനറൽ 532, ഇ.ഡബ്ല്യു.എസ്.-132, ഒ.ബി. സി.-355, എസ്.സി.-197, എസ്.ടി.- 99) എന്നിങ്ങനെയാണ് ഒഴിവുകൾ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.✅️യോഗ്യത: പന്ത്രണ്ടാം ക്ലാസ്
വിജയം. പത്താംക്ലാസിനുശേഷം നേടിയ ഡിപ്ലോമ സർട്ടിഫിക്കറ്റ് പന്ത്രണ്ടാം ക്ലാസിനു തുല്യമായി കണക്കാക്കില്ല. പുരുഷന്മാർക്ക് കുറ ഞ്ഞത് 165 സെ.മീ. (എസ്.ടി. 162.5 സെ.മീ.) ഉയരവും 77-82 സെ.മീ. നെഞ്ചളവും ഉണ്ടായിരിക്കണം. വനിതകൾക്ക് 155 സെ.മീ. (എസ്.ടി. 150 സെ.മീ.) ആണ് കുറഞ്ഞ ഉയരം, നെഞ്ചളവ് ബാധകമല്ല. മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം. വർണാ ന്ധത, മുട്ടുതട്ട്, പരന്നപാദം, വെരിക്കോസ് വെയിൻ എന്നിവയുള്ള വർ അപേക്ഷിക്കാനർഹരല്ല.
✅️പ്രായപരിധി: 2023 ജനുവരി 25-ന് 18-25 വയസ്സ്. അപേക്ഷ കർ 1998 ജനുവരി 26-നും 2005 ജനുവരി 25-നും ഇടയിൽ ജനിച്ച വരാകണം. സംവരണവിഭാഗക്കാർ ക്കും അർഹരായ മറ്റ് വിഭാഗക്കാർ ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
✅️ശമ്പളം: അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ: 29,200-92,300 രൂപ (പേ ലെവൽ-5).ഹെഡ് കോൺസ്റ്റബിൾ: 25,500- 81,100 രൂപ (പേ ലെവൽ-4).
✅️തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്ലിൽ ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തി മപട്ടിക തയ്യാറാക്കുക.
✅️പരീക്ഷ: ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യത്തെ വിവിധ കേന്ദ്ര ങ്ങളിലായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴി ക്കോട്, മലപ്പുറം, പാലക്കാട്, തിരു വനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങ ളിൽ പരീക്ഷാകേന്ദ്രമുണ്ടാകും.
100 മാർക്കിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഒന്നരമണി ക്കൂറാണ് സമയം. ഹിന്ദി/ ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീ വ് ആപ്റ്റിറ്റ്യൂഡ് എന്നീ നാലുവിഭാ ഗങ്ങളിൽനിന്നായി 25 വീതം ചോദ്യ ങ്ങളുണ്ടായിരിക്കും. ശരിയുത്തര ത്തിന് ഒരുമാർക്കും തെറ്റിയാൽ 0.25 നെഗറ്റീവ് മാർക്കും ഉണ്ടായി രിക്കും. ചോദ്യങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും നൽകും. ജനറൽ വിഭാഗക്കാർക്ക് 40 ശതമാനവും മറ്റുള്ളവർക്ക് 35 ശതമാനവുമാണ് പരീക്ഷയിൽ യോഗ്യത നേടാനാവ ശ്യമായ കുറഞ്ഞ മാർക്ക്. മോക്ക് ടെസ്റ്റിനുള്ള ലിങ്ക് സി.ആർ.പി.എഫ്. വെബ്സൈറ്റിൽ ലഭ്യമാക്കും.
✅സ്കിൽ ടെസ്റ്റ്: എ.എസ്.ഐ. തസ്തികയിലേക്ക് അപേക്ഷിക്കു ന്നവർക്ക് ഡിഷൻ, ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റുകളുണ്ടായിരിക്കും. 10 മിനിറ്റ് ഡിക്ടേഷനിൽ മിനിറ്റിൽ 80 വാക്ക് ടൈപ്പിങ് സ്പീഡുണ്ടായിരിക്ക ണം. ഇംഗ്ലീഷിൽ 50 മിനിറ്റ്/ ഹിന്ദി യിൽ 65 മിനിറ്റായിരിക്കും ട്രാൻ സ്ക്രിപ്ഷനുള്ള സമയം. ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇംഗ്ലീഷ് മിനിറ്റിൽ 35 വാക്ക്/ ഹിന്ദി മിനിറ്റിൽ 30 വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
അപേക്ഷ: https://crpf.gov.in എന്ന വെബ്സൈറ്റിലെ RECRUITMENT ലിങ്ക് വഴി ജനുവരി നാലുമുതൽ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ, 1. ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളിലെ പുരുഷന്മാർ 100 രൂപ ഫീസടയ്ക്കണം. മറ്റുള്ളവർക്ക് ഫീസില്ല.ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ്
ഫെബ്രുവരി 15 മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25.കൂടുതൽ വിവരങ്ങൾക്ക്.