കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ. Government jobs kerala
കേരള സർക്കാർ വിവിധ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു, താത്കാലിക സ്ഥിര ജോലി നിയമനങ്ങൾ, നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.
🌐 ക്ലാർക്ക്
🌐 സ്വീപ്പർ
🌐 ഒപ്‌റ്റോമെട്രിസ്റ്റ്
🌐 പ്രോജക്ട് എൻജിനിയർ
🌐 ഹെൽപ്പർ
🌐 ഗിറ്റാർ അധ്യാപക
🌐 പ്യൂൺ
🌐 കുക്ക്
🌐 താത്കാലിക ഒഴിവ്
കേരള ഫോക്ലോർ അക്കാദമിയുടെ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ കോ-ഓർഡിനേറ്റർ കം ക്ലാർക്ക് (ഒന്ന്), സ്വീപ്പർ (ഒന്ന്) എന്നീ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ജനുവരി 20 നു രാവിലെ 9.30 നു കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ എത്തിച്ചേരണം.
🌐 വാക്ക് -ഇൻ-ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി-ബി.എസ് സി ഒപ്‌റ്റോമെട്രി/ ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റന്റ് കോഴ്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം) താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദകോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 28 ന് രാവിലെ 11 മണിയ്ക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകുന്നേരം 5 മണി വരെ
🌐 അസി. പ്രോജക്ട് എൻജിനിയർ
കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.
🌐 അഭിമുഖം
ജില്ലയിൽ ഡിജിറ്റൽ സർവേ ജോലിയ്ക്ക് ആവശ്യമായ 179 താൽക്കാലിക ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23, 24,25 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, സർവേ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, തൃക്കാക്കര റീ സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ നടത്തുമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു
🌐 ഗിറ്റാർ അധ്യാപക ഒഴിവ്
കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം,
ഫോൺ: 0471-2364771.
🌐 അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡോമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ പ്യൂൺ, കുക്ക് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി 21ന് തണൽ മാതൃസദനത്തിൽ വെച്ച് അഭിമുഖം നടത്തും. താൽപര്യമുള്ള 50 വയസ്സിനു താഴെ പ്രായമുള്ള എസ്എസ്എൽസി പാസ്സായ സ്ത്രീകൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖയുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ : 9446220616.
കേരള സർക്കാർ ഓഫിസുകളിൽ താത്കാലിക ജോലി അവസരങ്ങൾ, government jobs kerala
കേരളത്തിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.
✅️ ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം
ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/fisukalilപട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240535.
✅️ നഴ്സിംഗ് ഓഫീസര്‍ നിയമനം
നല്ലൂര്‍നാട് ജില്ലാ ട്രൈബല്‍ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ (ഡയാലിസിസ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ജനറല്‍/ ബിഎസ്‌സി നഴ്സിംഗ്, ഡയാലിസിസ് യൂണിറ്റിലെ പ്രവര്‍ത്തി പരിചയം അഭിലഷണീയം, മാനന്തവാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, പകര്‍പ്പ് സഹിതം ജനുവരി 21 ന് രാവിലെ 10 ന് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 296100.
✅️ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന-അർധസർക്കാർ സ്ഥാപനത്തിൽ ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പൗൾട്രി പ്രൊഡക്ഷൻ ബിരുദവും ബിസിനസ് മാനേജ്മെന്റുമാണ് യോഗ്യത. ഹാച്ചറിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം 01.01.2022ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
✅️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന ഫെബ്രുവരി 15നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.
✅️ പേഴ്സണൽ അസിസ്റ്റന്റ് സ്ഥിര നിയമനം
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്ത ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിൽ 60 വാക്ക് സ്പീഡ്, അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കോമേഴ്സ്യൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ, സ്റ്റെനോഗ്രാഫറായി ഒരു വർഷത്തെ തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
✅️ ബാൻഡ്, മ്യൂസിക് ടീച്ചർ ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചഡിലെ സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ (ആഴ്ചയിൽ 3 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാൻഡ് ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് യോഗ്യത. സ്‌പെഷ്യൽ സ്‌കൂളുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇൻ മ്യൂസിക് ആണ് യോഗ്യത. താത്പര്യമുള്ളവർ ദി ഡയറക്ടർ, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം - 695581 എന്ന വിലാസത്തിൽ 27 നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418524, 9249432201, www.tvmsimc.in.
✅️ യോഗ ട്രെയ്‌നര്‍ അഭിമുഖം
കൊറ്റനാട് ഗവ. ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പദ്ധതിയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാര്‍ നിയമനം നടക്കുന്നതുവരെ ഒഴിവു വരുന്നതനുസരിച്ച് താത്കാലികമായി ദിവസ വേതനാടി സ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ ട്രെയ്‌നര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു.
യോഗ ട്രെയ്‌നിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉളളവര്‍ക്കു അഭിമുഖത്തില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് രാവിലെ 11.30ന് അടൂര്‍ റവന്യൂ ടവറിലുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍ : 0473 4 226 063.
✅️ എന്യൂമറേറ്റര്‍ ഒഴിവ്
പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല ഡാറ്റാ ശേഖരണത്തിന് മുതലമട ഗ്രാമപഞ്ചായത്തിലേക്ക് എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്ലസ് ടു/തത്തുല്യ യോഗ്യതയും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി 18 ന് വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരു വാര്‍ഡിന് പരമാവധി 3500 രൂപ വരെ ഹോണറേറിയം ലഭിക്കും.
ഫോണ്‍: 0492 3291184.
✅️ സ്റ്റാഫ് നിയമനം
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാരാകുറിശ്ശി ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് എസ്.സി വിഭാഗം വനിതാ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 21 നകം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496295293
✅️ പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂര്‍ താലൂക്കിലെ കാങ്കോല്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാന്‍ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.inലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
✅️ താത്കാലിക ഒഴിവ്
കേരള ഫോക്ലോർ അക്കാദമിയുടെ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ കോ-ഓർഡിനേറ്റർ കം ക്ലാർക്ക് (ഒന്ന്), സ്വീപ്പർ (ഒന്ന്) എന്നീ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ജനുവരി 20 നു രാവിലെ 9.30 നു കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ ത്തിച്ചേരണം.