Psc വഴി അല്ലാതെ നേടാവുന്ന സർക്കാർ ജോലികൾ.
✅️ കെയര്‍ഗിവര്‍ നിയമനംവൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകല്‍വീടിലേക്ക് കെയര്‍ഗിവര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു/പ്രീ ഡിഗ്രീ /ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 255223.
✅️ പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മാനന്തവാടി തലപ്പുഴ പാലക്കുനി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകര്‍ ഹിന്ദുമത വിശ്വാസികളും ക്ഷേത്ര പരിസരവാസികളും ആയിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 16 ന് വൈകീട്ട് 5 നകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം ദേവസ്വം ബോര്‍ഡ് ഓഫീസ്, www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
✅️ ക്ലറിക്കൽ അസിസ്റ്റന്റ്
കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റ്ായി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ിൻ കമ്പ്യൂട്ടർ സയൻസ്, എന്നിവയാണ് കുറഞ്ഞ തിയതി. 10000 രൂപയാണ് പ്രതിമാസ പ്രതിഫലം. പ്രായപരിധി: 20-36. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.
✅️ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ താൽക്കാലിക ക്യാമ്പ് അസിസ്റ്റന്റ്
കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗിക പരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.
✅️ പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം വോക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ഭാഗമായി വോക്ക് ഇൻ ഇന്റർവ്യൂവിലൂടെ റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും , ബി.എഡ്, എൻ.എസ്.ക്യൂ.എഫ്. കോഴ്‌സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രയിനിങ്) പാസായവർക്കും അസാപ്പിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (എസ്.ഡി.ഇ.) പരിശീലനം ലഭിച്ചവർക്കും ജനുവരി അഞ്ചിനു രാവിലെ 10.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ: 9446060961, 9846152585.
✅️ പോക്‌സോ സ്‌പെഷ്യൽ കോടതിയിലേക്ക് കമ്പ്യൂട്ടർ അസിസ്റ്റൻറ്
കോട്ടയം: പോക്‌സോ കോട്ടയം സ്‌പെഷ്യൽ കോടതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ അസിസ്റ്റൻറ്/ എൽ. ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടർച്ചയായി 179 ദിവസത്തേക്കുള്ള നിയമനത്തിലേക്ക് ജുഡീഷ്യൽ വകുപ്പുകളിൽ നിന്നും സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകന്റെ പരമാവധി പ്രായം 62 വയസ്റ്റ് . അപേക്ഷകൾ ജനുവരി 5 വൈകിട്ട് 5 മണിക്ക് മുൻപായി കോട്ടയം ജില്ലാ കോടതിയിൽ ലഭിച്ചിരിക്കണം. അപേക്ഷാ കവറിന്റെ മുകൾ ഭാഗത്തായി തസ്തികയുടെ പേര് ചേർക്കണം.
വിലാസം: ദ് ഡിസ്ട്രിക്ട് കോർട്ട് കോട്ടയം, കളക്ടറേറ്റ് പി.ഒ., കോട്ടയം - 686002.
✅️ മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടി.സി.എം.സി രജിസ്ട്രേഷനുള്ള ബി.എ.എം.എസ് ബിരുദം. പ്രായ പരിധി 2023 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജറാകണം
✅️ നുവാൽസിൽ ക്ലിനിക്കിൽ സൈക്കോളജിസ്റ്റ് ഒഴിവ്
ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ ക്ലിനിക്കിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു.. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ജനുവരി 12 നകം അപേക്ഷകൾ നുവാൽസിൽ ലഭിച്ചിരിക്കണം . യോഗ്യത, ശമ്പളം,നിർദ്ദിഷ്‍ട ഫോം തുടങ്ങി പൂർണ്ണ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ഉണ്ട്. (www.nuals.ac.in ) . മുൻ വിജ്ഞാപനം വഴി അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
✅️ ഗസ്റ്റ് ഇൻസ്ട്രക്ടര്‍ ഒഴിവ്
നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ. യിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത: മെക്കാനിക്കൽ പ്രൊഡക്ഷൻ എഞ്ചിനിയറിംഗ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഥവാ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർത്ഥികൾ ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടിന് നെട്ടൂരിലെ ഐ.ടി.ഐ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂന് ഹാജരാകണം.
ഫോണ്‍: 0484-2700142
✅️ അഭിമുഖം ജനുവരി നാലിന്
ചോറ്റാനിക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എക്കണോമിക്സ് (ജൂനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8893737811.
✅️ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.സി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. 13,000 രൂപ ഓണറേറിയം ലഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള നഴ്സ് അന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സ് ആന്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹെല്‍ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 18 നും 44 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം ജില്ലയിലെ യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം 2023 ജനുവരി അഞ്ച് രാവിലെ 10.30ന് ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.സി സ്‌കൂളില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ എത്തിച്ചേരേണ്ടതാണ്. റെസിഡന്‍ഷ്യല്‍ സ്വാഭാവമുള്ളതിനാല്‍ താമസിച്ചു ജോലി ചെയ്യുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയെന്ന് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495243488.
✅️മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ക്ലാര്‍ക്ക് ഒഴിവ്
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പാലക്കാട്, മലപ്പുറം (തിരൂര്‍), കോഴിക്കോട്, കണ്ണൂര്‍ (തലശേരി), കാസര്‍ഗോഡ് (നീലേശ്വരം) ഓഫീസുകളില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയിലും സമാന ശമ്പള സ്‌കെയിലിലും ജോലി ചെയ്തുവരുന്ന ഏറ്റവും ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ജീവനക്കാര്‍ക്കാണ് അവസരമെന്ന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ അറിയിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ (മൂന്ന് സെറ്റ്), മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം എന്നിവ സഹിതം മാതൃവകുപ്പ് തലവന്‍ മുഖേന കമ്മിഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം കോഴിക്കോട് എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2367735.
✅️ കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവ്
കുടുംബശ്രീ ജില്ല മിഷന് കീഴിൽ വിവിധ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.യോഗ്യത: സോഷ്യോളജി/സോഷ്യൽ വർക്ക്/സൈക്കോളജി/ആന്ത്രോപ്പോളജി എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. പ്രായ പരിധി 45 വയസ്സ്.
സിഡിഎസിന്റെ സാക്ഷ്യപത്രം,പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുളള അവസാന തിയ്യതി
ജനുവരി 16. ഫോൺ - 04872362517
✅️ പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി ജനുവരി 12 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭികാമ്യം. തിരുവനന്തപുരം ജില്ലയിലാണ് നിയമനം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിനകം https://forms.gle/yBuPnU3YQ2a8DUvd9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: “National Career Service Centre for SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ്, 0471-2332113/8304009409.