യു.കെയിലെ ആരോഗ്യമേഖലയിൽ 30,000 പേർക്ക് അവസരം.
ആരോഗ്യമേഖലയിൽ ബ്രിട്ടനിൽ മുപ്പതിനായിരത്തിൽപ്പരം തൊഴി ലവസരമുണ്ടെന്ന് കേരളം സന്ദർ ശിച്ച അവിടെനിന്നുള്ള സംഘം അറിയിച്ചു. കേരളത്തിൽനിന്നു ള്ളവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. യു.കെയിലെ വെസ്റ്റ് യോർക്ക്ഷയറിലേക്ക് മെന്റൽ ഹെൽത്ത് നഴ്സുമാരെ റിക്രൂട്ട്ചെയ്യുന്നതിന് ഒഡെപെകുമായി സംഘം കരാർ ഒപ്പിട്ടു. സർക്കാർ -സ്വകാര്യ മേഖലകളിലെ വിവിധ ആശുപത്രികളും നഴ്സിങ് കോളേ ജുകളും സംഘം സന്ദർശിക്കുകയും ആരോഗ്യ-തൊഴിൽ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.യു.കെയിൽ നിന്നുള്ള ഒൻപതംഗസംഘമാണ് തൊഴിൽ വകു പ്പിന് കീഴിലുള്ള ഒഡെപെകിന്റെ ആതിഥ്യം സ്വീകരിച്ച്, കേരളം സന്ദർ ശിച്ചത്. യു.കെയിലെ ഹെൽത്ത് എജുക്കേഷൻ ഇംഗ്ലണ്ട് (HEE), വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേ റ്റഡ് കെയർ ബോർഡ് (WYICB) എന്നീ സ്ഥാപനങ്ങളിൽനിന്നുള്ള വരാണ് സംഘത്തിലുള്ളത്.
എച്ച്.ഇ.ഇയുമായി ചേർന്ന് ഒഡെപെക് കഴിഞ്ഞ മൂന്നുവർ ഷമായി യു.കെയിലേക്ക് നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. അറു നൂറിലധികം നഴ്സുമാരാണ്, ഈ കാലയളവിൽ ഒഡെപെക് മുഖേന യു.കെയിലേക്ക് ജോലി ലഭിച്ചുപോ യത്. ഈ പങ്കാളിത്തം വിപുലീക രിക്കാനും കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായാണ് സംഘം ഇവിടെയെത്തിയത്.
ബ്രിട്ടീഷ് സംഘവുമായുള്ള ചർച്ചയിൽ ഒഡെപെക് ചെയർ മാൻ കെ.പി അനിൽകുമാർ, മാനേജിങ് ഡയറക്ടർ അനൂപ് കെ.എ. തുടങ്ങിയവരും പങ്കെടുത്തു.
NB അപേക്ഷിക്കേണ്ട രീതി ഒഴിവുകൾ തുടങ്ങിയവ കിട്ടുന്ന മുറയ്ക്ക് സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.