പാരാലീഗല്‍ വളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

പാരാലീഗല്‍ വളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ
പാരാലീഗല്‍ വളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.


താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
താലൂക്കില്‍ സ്ഥിര താമസക്കാരായ സേവന തല്‍പരരായ യുവതി യുവാക്കള്‍, ടീച്ചര്‍മാര്‍ (റിട്ട. ഉള്‍പ്പടെ), റിട്ട. ഗവ. ഉദ്യോഗസ്ഥര്‍, എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ ചായ്വില്ലാത്ത എന്‍.ജി.ഒ ക്ലബ്ബുകള്‍ എന്നിവയിലെ മെമ്പര്‍മാര്‍, അയല്‍ക്കൂട്ടങ്ങള്‍, മൈത്രി സംഘങ്ങള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത ഹോണറേറിയം ലഭിക്കും. അപേക്ഷ, ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 25 നകം സുല്‍ത്താന്‍ ബത്തേരി കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, കോടതി സമുച്ചയം, സുല്‍ത്താന്‍ ബത്തേരി-673 592. ഫോണ്‍: 8304882641.

✅️ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
 
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ക്രിയാ ശരീര വകുപ്പില്‍ രണ്ട് അധ്യാപക തസ്തിക ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷമായിരിക്കും.

യോഗ്യത: ആയുര്‍വേദത്തിലെ ക്രിയാ ശരീരം വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 21ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് 
പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 0484 2777374.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain