കാർഷിക സെൻസസ് എടുക്കുന്നതിന് ആളെ ആവശ്യമുണ്ട്.
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലെ ഏതാനും വാര്‍ഡുകളിലേക്കുമാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി (തത്തുല്യം) യോഗ്യതയും സ്വന്തമായി സ്മാര്‍ട്ട്‌ഫോണും പ്രായോഗിക പരിജ്ഞാനവുമുണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി രണ്ട്) മുതല്‍ ഫെബ്രുവരി 10 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
⭕️മറ്റ് പുതിയ ജോലി ഒഴിവുകൾ താഴെ നൽകുന്നു.
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 2022-23 സാമ്പത്തിക വർഷത്തിലെ പ്ലാൻ പദ്ധതികൾക്കായി അഗ്രികൾച്ചറൽ ഓഫീസർ, പ്രോജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി), പ്രോജക്റ്റ് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), പ്രോജക്റ്റ് സയന്റിസ്റ്റ് (സയന്റിസ്റ്റ്), ഡ്രാഫ്റ്റ്സ്മാൻ (ജി.ഐ.എസ്), ജി.ഐ.എസ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
2023 മാർച്ച് 31 വരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ ഫെബ്രുവരി 10 ന് അഭിമുഖം നടത്തും.ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതമെത്തണം. അതാത് തസ്തികകളിലെ പ്രവൃത്തി പരിചയം അഭികാമ്യം.
✅️മലപ്പുറം ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പരിരക്ഷ വിഭാഗത്തിലേക്ക് പാലിയേറ്റീവ് കെയർ നഴ്സിനെ നിയമിക്കുന്നു.
ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്വൈഫറി (എ.എൻ.എം) കോഴ്സ് /ജെ.പി.എച്ച്.എൻ കോഴ്സ് പാസ്സായിരിക്കണം.
താഴെ പറയുന്ന ഏതെങ്കിലും യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 1. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഈ പാലിയേറ്റീവ് ആക്സിലറി നഴ്സിങ് കോഴ്സ് അല്ലെങ്കിൽ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണം. 2. ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് /ബി.എസ്.സി നഴ്സിങ് കോഴ്സ് പാസ്സായിരിക്കണം.
കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നര മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് പാലിയേറ്റീവ് ആക്സിലറി നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഫെബ്രുവരി 8 ന് രാവിലെ 11 മണിക്ക് ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നേരിട്ട് ഹാജരാവണം.
✅️തിരുവനന്തപുരം പരീക്ഷ ഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
നിലിവിൽ ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്ക് അനുവദനീയമായ വയസ്സിളവിന് അർഹതയുണ്ട്. 6 മാസത്തിൽ കുറയാത്ത ലിഫ്റ്റ് പ്രവർത്തിപ്പിച്ചുള്ള പരിചയം ആവശ്യമാണ്.അപേക്ഷകൾ, പൂർണ്ണ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2023 ഫെബ്രുവരി 10 ന് മുമ്പായി ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
അസ്സൽ രേഖകൾ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.
✅️ആലപ്പുഴ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് കമ്പനി സെക്രട്ടറി തസ്തികയിൽ ജനറൽ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം, ഐ.സി.എം.എ-യിൽ ഇന്റർമീഡിയറ്റ്/ഫൈനൽ ലെവൽ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 60,000 പ്രായപരിധി 2022 ജനുവരി 1 ന് 41 വയ സ് കഴിയാൻ പാടില്ല.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 9 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.