മെഗാ തൊഴിൽ മേള വഴി വിവിധ ജില്ലകളിൽ ജോലി നേടാം - Kerala mega job fest apply now

Kerala job vacancy,kerala mega job,lakshya mega job fair
മെഗാ ജോബ് ഫെസ്റ്റ് വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി നേടാം.ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എംബ്ലോബിലിറ്റി സെന്റര്‍ ആഭിമുഖ്യത്തിലും അവസരം.


ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് 2023


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എംബ്ലോബിലിറ്റി സെന്റര്‍, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജും സംയുക്തമായി ഫെബ്രുവരി 21 ന് ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

മേളയില്‍ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. ബാങ്കിംഗ്, ഐ.ടി അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷൂറന്‍സ് തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത വിവരങ്ങൾ


 എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ ഒന്‍പതിന് എം.ഇ.എസ് കല്ലടി കോളേജില്‍ എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ -04912505435, 8848641283

✅️ തൊഴില്‍ മേള മാര്‍ച്ച് 5 ന്

ജില്ലാ കുടുംബശ്രീ ജില്ലാമിഷനും കൊണ്ടോട്ടി നഗരസഭയും, സംയുക്തമായി കൊണ്ടോട്ടി തിരൂരങ്ങാടി ബ്ലോക്കുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 5 ന് കൊണ്ടോട്ടി മേലങ്ങാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് രാവിലെ 9 മണി മുതല്‍ 4 മണി വരെ 'റസലിയന്‍സ് 23' എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകര്‍ക്കും മേളയില്‍ പങ്കെടുക്കാം.ഒരു ഉദ്യോഗാര്‍ത്ഥിക്ക് പരമാവധി 3 കമ്പനികളുടെ ഇന്റര്‍വ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ പകര്‍പ്പുകള്‍, 3 കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.

✅️ നാഷണൽ അപ്രന്റീസ്ഷിപ് മേള

കണ്ണൂര്‍ ഗവ. ഐ ടി ഐ യില്‍ ഫെബ്രുവരി 13ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ കണ്ണൂര്‍ ആര്‍ ഐ സെന്ററുമായി ബന്ധപെടുക. ഫോണ്‍: 0497 2704588.
ഇമെയില്‍: ricentrekannur@gmail.com

✅️കൊല്ലം എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം 

കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 15 തീയതി 3 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്
Venue: Employability Centre, Kollam
Vacancies

  1. Trainee Engineer
  2. Mis Executive
  3. Alarm Executive
  4. Marketing Executive
  5. CRM
  6. Accounts Manager
  7. Supervisor
  8. CRE
  9. Cashier
  10. HR Assistant
  11. Front Office

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain