അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവുകൾ
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോതമംഗലം ഐസിഡിഎസ് പരിധിയിലുള്ള പിണ്ടിമന, കോട്ടപ്പടി, നെല്ലിക്കുഴി കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിലേക്കും കോതമംഗലം മുനിസിപ്പാലിറ്റിയിലേക്കും അങ്കണവാടി വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അതത് തദ്ദേശ സ്ഥാപന പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 01.01.2023 ൽ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം.പി പ്രൈമറി ടീച്ചേഴ്സ് കോഴ്സ് ബാലസേവികാ പാസ്സായവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന.അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്. എൽ.സി പാസ്സായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കരുത്.
എസ്.സി / എസ്.ടി വിഭാഗത്തിലുൾപ്പെടുന്നവർക്ക് 3 വർഷത്തെ വയസ്സിളവ് അനുവദിക്കും.നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം. മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്രതങ്ങളുടെ ശരിപ്പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അർഹരായവരെ കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുന്നതും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമാണ്.
അപേക്ഷാ ഫോറത്തിന്റെ മാതൃക കോതമംഗലം ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫീസ്, അതാതു ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിൽ നിന്നും ലഭിക്കും.. പൂരിപ്പിച്ച അപേക്ഷകൾ കോതമംഗലം ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫിസിൽ 24.02.2023 വൈകുന്നേരം 3 മണി വരെ സ്വീകരിക്കും.അപേക്ഷകൾ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതിഓഫീസർ ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫിസ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തു കോമ്പൗണ്ട്, കോതമംഗലം 686 691.
✅️ വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുളള തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ്അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകൾ ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ, തിരുവാങ്കുളം. പി.ഒ, പിൻ 682305 എന്ന വിലാസത്തിൽ ഫെബ്രുവരി 25 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.