മഹിള സമഖ്യ സൊസൈറ്റിയിൽ അഞ്ചാം ക്ലാസ്സ് യോഗ്യതയിൽ ജോലി നേടാം.
വാക്ക് ഇൻ ഇന്റർവ്യൂ 21ന്കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത കുറഞ്ഞവർക്ക് മുതൽ ജോലി നേടാൻ സാധിക്കുന്ന ഒഴിവുകൾ ആണ് ചുവടെ കൊടുക്കുന്നു.
നഴ്‌സിംഗ് സ്റ്റാഫ്
▪️ഒഴിവ് ഒന്ന്
▪️യോഗ്യത : ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ്
▪️വയസ്സ് : 25 വയസ് പൂർത്തിയാകണം.
30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
▪️ പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും.
ക്ലീനിംഗ് സ്റ്റാഫ്
▪️ഒഴിവ് രണ്ട്
▪️യോഗ്യത: അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ .
▪️വയസ്സ് : 20 വയസ് പൂർത്തിയാകണം.
30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
▪️ശമ്പളം : പ്രതിമാസം 9,000 രൂപയാണ് വേതനം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം.
ഫോൺ: 0471-2348666.
ഇ-മെയിൽ: keralasamakhya@gmail.com.
✅️ പമ്പ് ഓപ്പറേറ്റർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് 2 തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി. പമ്പിംഗ് ഇൻസ്റ്റലേഷൻസ് ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ജല വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റ കുറ്റപ്പണി നടത്തുന്നതിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക