നെഞ്ച് രോഗ ആശുപത്രിയിൽ ജോലി നേടാം
ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒരു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.
നഴ്സിംഗ് ഓഫീസർ
തസ്തികയിലേക്കുള്ള ഇന്റർവ്യു ഫെബ്രുവരി 22ന് രാവിലെ 11 ന് നടക്കും. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ് യോഗ്യതക്കൊപ്പം കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ലബോറട്ടറി ടെക്‌നിഷ്യൻ
തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി - എം എൽ റ്റി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ഫാർമസിസ്റ്റ്
തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യതക്കൊപ്പം കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ അപേക്ഷകർക്കുണ്ടായിരിക്കണം.
ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 24 രാവിലെ 11 ന് നടക്കും. ബി ടെക് ബയോ ടെക്‌നോളജിയാണ് യോഗ്യത.
റേഡിയോ ഗ്രാഫർ
തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. പി ഡി സി -ഡി ആർ ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ഇ സി ജി ടെക്‌നിഷ്യൻ
തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. വി എച്ച് എസ് ഇ - ഇ സി ജി ടെക്‌നീഷ്യൻ, ഓഡിയോമെട്രിയാണ് യോഗ്യത.
ജില്ലാ : തിരുവനന്തപുരം
✅️ ലാബ് ടെക്നീഷ്യന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു
ഇടുക്കി ഗവ.മെഡിക്കല്‍ കോളജില്‍ ഔട്ട്സോഴ്സ് താല്‍ക്കാലിക ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേയോ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 16നു രാവിലെ 11ന് ഇടുക്കി ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ), ബി.എസ്.ഇ.എം.എല്‍.ടി (കെ.യു.എച്ച്.എസ്) വിജയിച്ച സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ദിവസവേതനം 850രൂപ. ഉദ്യോഗാര്‍ത്ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഫൊട്ടോയും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.
50 ഉദ്യോഗാര്‍ത്ഥികളില്‍ കൂടുതല്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുന്ന പക്ഷം 50 ല്‍ കൂടുതല്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു ടോക്കണ്‍ നല്‍കി വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ അടുത്തദിവസം നടത്തും.
ഫോണ്‍: 04862-233076