കേരളത്തിലെ വിവിധ ജില്ലകളിലായി യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിൽ ഒഴിവുകൾ

Kerala job vacancy,10 pass jobs in kerala
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണൽ യൂത്ത് വൊളന്റിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ.


കേന്ദ്രസർക്കാറിന്റെ വികസന സാമൂഹ്യക്ഷേമ പരിപാടികളുടെ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും നെഹ്റു യുവകേന്ദ്ര കർമ്മ പരിപാടികൾ യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ നടത്തുന്നതിന് നേതൃത്വം നൽകാനും താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം

യോഗ്യത: പത്താം ക്ലാസ് പ്രായം: 18 - 29 വയസ്സ്.

മുൻഗണന

1. ഉയർന്ന വിദ്യാഭ്യാസ യോഗ്യത കൂടെ കമ്പ്യൂട്ടർ 2. NYKS അഫിലിയേറ്റഡ് യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങൾ.

പരിജ്ഞാനം

ഓണറേറിയം: 5,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.





🔰,മറ്റ്‌ പുതിയ ജോലി ഒഴിവുകൾ

കോട്ടയം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ആവശ്യമുണ്ട്.വർക്കർ പന്ത്രണ്ടാം ക്ലാസും ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം.പ്രായപരിധി 18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം.

വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന.നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം.വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്ട്രേറ്റ് പി.ഒ. കോട്ടയം.
അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം.

🔰തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലകച്ചറർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മാർച്ച് 03 ന് രാവിലെ 11 മണിക്ക് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ
ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത.ഉദ്ദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 2 ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain