അപ്രന്റീസ്ഷിപ്പ് മേള ഉൾപ്പെടെ കേരളത്തിൽ പത്താം ക്ലാസ്സ്‌ തത്തുല്യ യോഗ്യതയിൽ ജോലി നേടാവുന്ന ഒഴിവുകൾ

Kerala job vacancy for freshers,kerala jobs
ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ‌്


തിരുവനന്തപുരം പരീക്ഷ ഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലിവിൽ ഒരു ഒഴിവാണുള്ളത്.

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്ക് അനുവദനീയമായ വയസ്സിളവിന് അർഹതയുണ്ട്. 6 മാസത്തിൽ കുറയാത്ത ലിഫ്റ്റ് പ്രവർത്തിപ്പിച്ചുള്ള പരിചയം ആവശ്യമാണ്.

അപേക്ഷകൾ, പൂർണ്ണ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2023 ഫെബ്രുവരി 10 ന് മുമ്പായി pareekshabhavandsection@gmail.com അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അസ്സൽ രേഖകൾ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്

🔰ഇലക്ട്രീഷന്‍ നിയമനം: കൂടിക്കാഴ്ച 13 ന്
 
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തിയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത, ഇലക്ട്രീഷ്യന്‍ ട്രേഡിന് തുല്യമായ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, കെ.എസ്.ഇ.എല്‍.ബി നല്‍കുന്ന പെര്‍മിറ്റ്/വയര്‍മാന്‍ കോംപറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവ്യത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ -04924 224549

🔰അരീക്കോട് ഗവ. ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

വ്യാവസായിക പരിശീലനവകുപ്പ് ജില്ലാ  ആര്‍. ഐ സെന്ററിന്റെ നേതൃത്വത്തില്‍  ഫെബ്രുവരി 13 ന് അരീക്കോട് ഗവ.ഐ.ടി.ഐ-യില്‍ വെച്ച് ''പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള'' സംഘടിപ്പിക്കും.  

മേളയില്‍ ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ - പൊതുമേഖല വാണിജ്യ - വ്യവസായ സ്ഥാപനങ്ങള്‍ക്ക് എഞ്ചിനീയറിങ് /നോണ്‍ എഞ്ചിനീയറിങ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം. താത്പര്യമുളള  വാണിജ്യ , വ്യവസായ സ്ഥാപനങ്ങള്‍  ഫെബ്രുവരി 8 -നകം  നേരിട്ടോ ഇ-മെയില്‍ (areacodeiti@gmail.com) മുഖേനയോ  ഗവ.ഐ.ടി.ഐ അരീക്കോട് ആര്‍.ഐ സെന്ററുമായി   ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍  : 0483 2850238

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain