പട്ടികവർഗ്ഗ വികസന വകുപ്പിൽ മാനേജ്മെന്റ് ട്രെയിനിയുടെ 140 ഒഴിവുകൾ.
സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി ഓഫീസ് മാനേജ്മെന്റ് ട്രെയിനുകളുടെ 140 ഒഴിവുകൾ വന്നിട്ടുണ്ട്.ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം. പട്ടികവർഗക്കാർക്കാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി. 2022 ജനുവരി 1ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾ ക്ക് 5 മാർക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നതാണ്. ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കുകയുള്ളൂ. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർ ക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കു ന്നതാണ്.
പട്ടിക വർഗവികസന വകുപ്പിന്റെ അതാതു ജില്ലാ ഓഫിസുകളുടെ കീഴിൽ നടത്തുന്ന എഴുത്തുപരീ ക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞടുപ്പ്. അപേക്ഷാ ഫോം ഐടിഡി പ്രോജക്ട് ഓഫിസ്, ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് എന്നിവിടങ്ങ ളിൽ ലഭിക്കും. ഫെബ്രുവരി 15നകം മേൽപറഞ്ഞ ഓഫിസുകളിൽ അപേക്ഷ സമർപ്പിക്കണം. നേര ത്തെ പരിശീലനം നേടിയവർ വീണ്ടും അപേക്ഷി ക്കാൻ പാടില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർ വരുമാന സർട്ടിഫിക്ക റ്റ്, റേഷൻ കാർഡ്, വരുമാനം സംബന്ധിച്ച് 200 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം എന്നിവ ഹാജരാക്കേണ്ടതാണ്. 0471-2304594
✅️കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ തൃശൂർ അത്താണിയിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോ ണിക്സ് ടെക്നോളജിയിൽ പ്രിൻസിപ്പൽ പ്രോജക്ട് അസോ ഷ്യേറ്റ്, പ്രോജക്ട് അസോഷ്യേറ്റ് അവസരങ്ങൾ. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 10 നും 11നും.
www.cmet.gov.in
✅️ശ്രീകൃഷ്ണ കോളജ്
കംപ്യൂട്ടർ അസിസ്റ്റന്റ്, ഗാർഡനർ, ലൈബ്രേറിയൻ (ഓരോ ഒഴിവു വീതം). പ്രായം, യോഗ്യത, ശമ്പളം നിശ്ചിത മാനദണ്ഡപ്രകാരം. അപേക്ഷാഫോം 100 രൂപയ്ക്ക് ഗുരുവായൂർ ദേവസ്വം ഓഫിസിൽ നിന്നും മാർച്ച് 8 വരെ ലഭിക്കും. (പട്ടികവിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയാൽ സൗജന്യമായി ലഭി ക്കും. 2018ലെ വിജ്ഞാപനപ്രകാരം കംപ്യൂട്ടർ അസിസ്റ്റന്റ്, ഗാർഡനർ ഒഴിവിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട. പൂരിപ്പിച്ച അപേ ക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് 8 വരെ അപേക്ഷി 000. Administrator, Guruvayur Devaswom, Guruvayur-680 101. 0487-2556335,