പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ.
✅️ കമ്പനി സെക്രട്ടറി ഒഴിവ്ആലപ്പുഴ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് കമ്പനി സെക്രട്ടറി തസ്തികയിൽ ജനറൽ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം, ഐ.സി.എം.എ-യിൽ ഇന്റർമീഡിയറ്റ്/ഫൈനൽ ലെവൽ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 60,000 പ്രായപരിധി 2022 ജനുവരി 1 ന് 41 വയസ് കഴിയാൻ പാടില്ല.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 9 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
✅️ അസിസ്റ്റന്റ് മാനേജർ ഒഴിവ്
കൊല്ലം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (മൈൻസ്) തസ്തികയിൽ ജനറൽ വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്ന ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ മൈനിംഗ്/ സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ്. മൈൻസ് മാനേജർ സർട്ടിഫിക്കറ്റ് (മെറ്റലിഫെറസ് മൈൻസ്) ശമ്പള സ്‌കെയിൽ പ്രതിമാസം 25,000 രൂപ. പ്രായപരിധി 2023 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
✅️ രജിസ്ട്രാർ നിയമനം
സംസ്ഥാന ഫാർമസി കൗൺസിലിൽ ഒഴിവുവന്ന സ്ഥിരം രജിസ്ട്രാർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ വില 500 രൂപ. പൂരിപ്പിച്ച അപേക്ഷ ഫോം ഫെബ്രുവരി 19 വൈകിട്ട് 5 മണിക്ക് മുൻപ് കൗൺസിൽ ഓഫീസിൽ ലഭിക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ: www.kspconline.in ൽ ഉണ്ട്.
ഫോൺ: 9961373770.
✅️ മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
സാംസ്‌കാരിക വകുപ്പിന് കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ഒരു മോഹിനയാട്ടം അദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയവർ, പി ജി ഫൈനാർട്‌സിൽ യോഗ്യതയുള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 'എ' ഗ്രേഡ്, 'ബി' ഗ്രേഡ് ആർട്ടിസ്റ്റുകൾക്കും, സ്‌കോളർഷിപ്പ് ജേതാക്കൾക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡേറ്റയും സഹിതം 'സെക്രട്ടറി', ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ് - 695 013 എന്ന വിലാസത്തിലോ, secretaryggng@gmail.com എന്ന മെയിൽ ID ലേക്കോ അപേക്ഷകൾ അയക്കാം. ഫെബ്രുവരി 14 വൈകിട്ട് 4 മണിക്കുമുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364 771.
✅️ കണക്ക് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ലക്ചറർ തസ്തികയിലേക്ക് നിയമനത്തിന് ഫെബ്രുവരി 6ന് രാവിലെ 11ന് കോളജിൽ കൂടിക്കാഴ്ച നടത്തും.
യോഗ്യത: എം.എസ്.സിയും നെറ്റും/എം.എസ്.സിയും എം.ഫില്ലും/എം.എസ്.സിയും എം.എഡും/എം.എസ്.സിയും ബി.എഡും. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ എന്നിവ സഹിതം നേരിൽ ഹാജരാകണം.
✅️ കേന്ദ്രീകൃത വാക് ഇൻ ഇന്റർവ്യൂ
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ബി.ടെക്, ഡിപ്ലോമ ബിരുദധാരികളുടെ അപ്രന്റീസ് ട്രെയിനികൾക്കായി സെൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവിൽ ഇന്ന് (ഫെബ്രുവരി 3) കേന്ദ്രീകൃത വാക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 9ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ 50 ഓളം വ്യത്യസ്ത വ്യവസായ മേഖലകളിലായി 704 ഓളം (350 ബി.ടെക് & 354 ഡിപ്ലോമ) ഒഴിവുകളിലേക്കുള്ള അപ്രന്റീസ് ട്രെയിനികളുടെ തെരഞ്ഞെടുപ്പാണ് നടക്കുക. ബി.ടെക് ട്രെയിനികൾക്ക് പ്രതിമാസം 9,000 രൂപയും ഡിപ്ലോമ ട്രെയിനികൾക്ക് 8,000 രൂപയുമാണ് സ്റ്റൈപ്പൻഡ്.
പങ്കെടുക്കുന്ന കമ്പനികളുടെ പട്ടിക, ഒഴിവുകളുടെ എണ്ണം എന്നിവ www.dtekerala.gov.in ൽ ലഭിക്കും.
✅️ വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്, യോഗാ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 8 ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് രാവിലെ 10 നും ആയുര്‍വേദ നഴ്‌സ് ഒഴിവിലേക്ക് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഉച്ചയ്ക്ക് 1 മണിക്കുമാണ് കൂടിക്കാഴ്ച.
ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിസിയോ തെറാപ്പിയിലുള്ള ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 21,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. ആയുര്‍വേദ നഴ്‌സിന്റെ ഒരു ഒഴിവാണുള്ളത്. എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ആയുര്‍വേദ നഴ്‌സിങിലുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. യോഗാ ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളാണുള്ളതത്. യോഗയില്‍ ഉള്ള പി.ജി ഡിപ്ലോമ (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ യോഗയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ സ്റ്റേറ്റ് സോഴ്‌സ് സെന്ററില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് ആണ് യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 50 വയസ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778426343. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.