ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Kerala jobs,shift based jobs in kerala,tenth pass jobs in kerala
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ (സി ഇ ടി) ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് വിവിധ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


🔰ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ തസ്തികയിൽ (ഒഴിവ്-1) അപേക്ഷിക്കാൻ ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ജോലി സമയം ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെ. 21 മുതൽ 41 വയസ്സാണ് പ്രായപരിധി.

🔰ഫിസിക്കൽ എജ്യുക്കേഷൻ അറ്റൻഡർ തസ്തികയിൽ (ഒഴിവ്-1) അപേക്ഷിക്കാൻ ഒമ്പതാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമുള്ളവരായിരിക്കണം. ജോലി സമയം ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെ 18 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.

🔰മൂന്നു ഒഴിവുകളുള്ള ലൈബ്രറി അസിസ്റ്റന്റ്
തസ്തികയിൽ അപേക്ഷകർ യോഗ്യത പ്ലസ് ടു,സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം, അക്കാദമിക് ലൈബ്രറി പ്രവർത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം. ജോലി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെയുമാണ്. 21 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.

🔰രണ്ടു ഒഴിവുകളുള്ള ലൈബ്രറി അറ്റെൻഡർ
തസ്തികയിൽ അപേക്ഷകർ പന്ത്രണ്ടാം ക്ലാസ് വിജയവും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കാദമിക് ലൈബ്രറി പ്രവർത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം ജോലി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെയും. 18 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.

എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിന് മുമ്പ് പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം 695016 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

⭕️മറ്റ്‌ ഒഴിവുകൾ.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻ വെസ്റ്റ് മെന്റ് ഫണ്ട് ബോർഡ് (KIIFB), വിവിധ തസ്തികകളിലെ 21 ഒഴിവുകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെ ന്റ് (CMD) മുഖേന അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ (TRC) കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

തസ്തികയും ഒഴിവുകളുടെ എണ്ണവും

🔰ജൂനി. കൺസൽട്ടന്റ് (ട്രാൻസ്പോർട്ടേഷൻ)-5, ജൂനി, കൺസൽട്ടന്റ് (ഇലക്ട്രിക്കൽ)-5, ജൂനി. കൺസൽട്ട ന്റ് വി.ഡി.സി.(ആർക്കിടെ ക്ചർ)-2, ജൂനി, കൺസൽട്ടന്റ് ail.l.ml.(ag)...a..)-3, wo ഫ്റ്റ്സ്മാൻ (പി.എസ്.സി.)- 4 (സിവിൽ-2, ഇലക്ട്രിക്കൽ-1, മെക്കാനിക്കൽ-1), കൺസൽട്ട ന്റ് പി.എസ്.സി. (ട്രാൻസ്പോർ ട്ടേഷൻ)-1, കൺസൽട്ടന്റ് പി.എസ്.സി. (ബിൽഡിങ് & ജനറൽ സിവിൽ വർക്സ്)-1.

അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവയട ങ്ങിയ വിശദ വിജ്ഞാപനത്തിന് സി.എം.ഡി. വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സി എം ഡി. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഫെബ്രുവരി 10 (5 pm). വെബ്സൈറ്റ്: www.kcmd.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain