കേരളത്തിലെ കോടതികളിൽ ജോലി നേടാം - എല്ലാ ജില്ലയിലും അവസരം

Kerala job vacancy,kerala Court jobs apply now

കേരളത്തിലെ കോടതികളിൽ ജോലി നേടാം  - എല്ലാ ജില്ലയിലും അവസരം 



കേരളത്തിലെ സബോർഡിനേറ്റ് കോട തികളിലേക്ക് സിസ്റ്റം അസിസ്റ്റന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള ഹൈക്കോടതിയാണ് വിജ്ഞാപ നം പ്രസിദ്ധീകരിച്ചത്. റിക്രൂട്ട്മെന്റ് നമ്പർ: ECC 1/2023.

തസ്തിക: സിസ്റ്റം അസിസ്റ്റന്റ്,

 ഒഴിവ് 90 (തിരുവനന്തപുരം -10, കൊല്ലം -8, പത്തനംതിട്ട-4, ആലപ്പുഴ-7, കോട്ടയം-7, തൊടുപുഴ-4, എറണാകുളം-12, തൃശ്ശൂർ-7, പാലക്കാട്-7, മഞ്ചേരി-5, കോഴിക്കോട്-8, കൽപ്പറ്റ-3, തലശ്ശേരി-6, കാസർകോട്-2.

ശമ്പളം: 21,850 രൂപ.

യോഗ്യത: ഗവൺമെന്റ് അംഗീകാര മുള്ള ത്രിവത്സര ഡിപ്ലോമ (കംപ്യൂട്ടർ/ഇലക്ട്രോണിക്സ്) അല്ലെങ്കിൽ ബി.എ സി. (കംപ്യൂട്ടർ സയൻസ്) ബി.സി.എ. അല്ലെങ്കിൽ അനുബന്ധ മേഖലയിൽ മറ്റ് ഉയർന്ന യോഗ്യത. കംപ്യൂട്ടർ നെറ്റ് വർക്കിങ്, ഹാർഡ്വേർ ട്രബിൾ ഷൂട്ടിങ് എന്നിവയിൽ കുറഞ്ഞത് രണ്ടുവർഷപ്രവൃത്തിപരിചയം.

 പ്രായം: 02-01-1982-നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ്: അപേക്ഷ സമർ പ്പിക്കുന്നവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കായി അനലറ്റിക്കൽ/ ടെക്നിക്കൽ ടെസ്റ്റ് (ആവശ്യമെങ്കിൽ), അഭിമുഖം എന്നിവ നടത്തും. റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഹൈക്കോടതിയാണ് ഏത് ജില്ലയിലാണ് നിയമനം നൽകേണ്ട തെന്ന് തീരുമാനിക്കുന്നത്. റാങ്ക് ലിസ്റ്റിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും. കരാർ അടിസ്ഥാനത്തിൽ തുടക്കത്തിൽ രണ്ടുവർഷത്തേക്കായിരിക്കും നിയമനം. പിന്നീട് നീട്ടിക്കിട്ടാം.

അപേക്ഷാ നിർദിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി പ്രായം, യോഗ്യത, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഇൻഡസ്ട്രി സർട്ടിഫിക്കേഷൻ, പ്രവൃ ത്തിപരിചയം തുടങ്ങിയ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ട് സമർ പ്പിക്കുകയോ തപാൽ സ്പീഡ് പോസ്റ്റ് ആയി അയയ്ക്കുകയോ ചെയ്യണം.

അപേക്ഷാ ഫീസില്ല. തപാൽ വിലാസം:

The Registrar Computerisation)-Cum
-Director (IT), High Court of Kerala,
Kochi, 682031. നേരിട്ട് സമർപ്പിക്കേണ്ട
സ്ഥലം: eCourt cell, 5th floor,High Court
of Kerala, Ernakulam. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 6.
വിശദ വിവരങ്ങൾക്ക് ഫോൺ: 0484-256 2575,  www. hckrecruitment.nic.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain