നന്നായി എഴുതാൻ കഴിയുന്നവർക്കുംവീഡിയോസ് എഡിറ്റ് ചെയ്യാൻ കഴിയുന്നവർക്കും നിരവധി അവസരങ്ങൾ

Kerala job vacancy

പി.ആർ.ഡി. പ്രിസം പദ്ധതിയിൽ 15നകം അപേക്ഷിക്കാം.



പി.ആർ.ഡി. പ്രിസം പദ്ധതിയിൽ 15നകം അപേക്ഷിക്കാം.
ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് താത്കാലിക പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പാനൽ തയാറാക്കുക.

അപേക്ഷകൾ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിശദമായ വിജ്ഞാപനം www.prd.kerala.gov.in, careers.cdit.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

✅️ പി.ആര്‍.ഡി പ്രിസം പദ്ധതിയിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
 
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയിലേക്ക് സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനലിലേക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലോണ് പാനല്‍ തയാറാക്കുക. അപേക്ഷ ഫെബ്രുവരി 15 വരെ careers.cdit.org ല്‍ ഓണ്‍ലൈനായി നല്‍കണം.

ജില്ലാ അടിസ്ഥാനത്തിലും വകുപ്പ് ഡയറക്ടറേറ്റിലുമാണ് പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

സബ് എഡിറ്റര്‍

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

കണ്ടന്റ് എഡിറ്റര്‍

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, കണ്ടന്റ്-വീഡിയോ എഡിറ്റിങ്ങില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി

2023 ജനുവരി ഒന്നിന് 35 വയസ്. എഴുത്ത് പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുക.
ഒരു വര്‍ഷമാണ് പാനല്‍ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദ വിവരങ്ങള്‍ www.prd.kerala.gov.in, careers.cdit.org ല്‍ ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain