മുംബൈ ആസ്ഥാനമായ വെസ്റ്റേൺ നേവൽ കമാൻഡി ന്റെയും വിശാഖപട്ടണം ആസ്ഥാ നമായ ഈസ്റ്റേൺ നേവൽ കമാൻ ഡിന്റെയും കീഴിലുള്ള നേവൽ അർമമെന്റ് ഡിപ്പോകളിലാണ് അവസരങ്ങൾ. നിയമനം രാജ്യ ത്തെവിടെയുമുള്ള കേന്ദ്രങ്ങളിലാ വാം. ഡെസിഗ്നേറ്റഡ് ട്രേഡുകളിലും ഓപ്ഷണൽ ട്രേഡുകളിലും ഒഴിവുണ്ട്.മുംബൈ- 117, കാർവാർ- 55, ഗോവ- 2, വിശാഖപട്ടണം- 57, റാമ്പിള്ളി- 15, സുനബേഡ് 2 എന്നിവിടങ്ങളിലെ എൻ.എ.ഡി. കളിലാണ് ഒഴിവ്,.
മുംബൈ: മെഷിനിസ്റ്റ്- 8, ഡ്രൈവർ ക്രെയിൻ മൊബൈൽ- 4, ഷിപ്പ് റൈറ്റ് (ജൂനിയർ)- 2, പെയി ന്റർ- 2, ഫിറ്റർ അർമമെന്റ് (ജി. ഡബ്ല്യു.)- 38, ഫിറ്റർ ജനറൽ മെക്കാനിക് (ജി.ഡബ്ല്യു.)- 36, ഫിറ്റർ ഇലക്ട്രോണിക് (ജി. ഡബ്ല്യു.). 12, ഫിറ്റർ ഇലക്ട്രിക്കൽ- 12, ഇലക്ട്രിക്- 3.
കാർവാർ: ഇലക്ട്രിക്കൽ ഫിറ്റർ- 9, ഇലക്ട്രോണിക് ഫിറ്റർ- 19, ജനറൽ മെക്കാനിക് ഫിറ്റർ 18, സ്കിൽഡ് അമ്യൂണിഷൻ മെക്കാനിക്- 9.
ഗോവ: ഇലക്ട്രോണിക് ഫിറ്റർ- 1, ഇലക്ട്രിക് ഫിറ്റർ- 1.
വിശാഖപട്ടണം : ഡ്രൈവർ ക്രെയിൻ- 1, ഫിറ്റർ അർമമെന്റ്- 14, ടോർപ്പിഡോ ഫിറ്റർ- 35, സ്കിൽഡ് അമ്യൂണിഷൻ മെക്കാനിക്- 7,
റാമ്പിള്ളി: ഫിറ്റർ അർമമെന്റ്-3, ടോർപ്പിഡോ ഫിറ്റർ - 9, സ്കിൽഡ് അമ്യൂണിഷൻ ഡിപ്പോ 3.
സുനബേഡ്: ഡ്രൈവർ ക്രെയിൻ 1, സ്കിൽഡ് അമ്യൂണിഷൻ മെക്കാനിക്- 1.
++++++++
ട്രേഡുകൾ: മെഷിനിസ്റ്റ്, ടർണർ, ക്രെയിൻ ഓപ്പറേറ്റർ വിത്ത് ഹെവി ലൈസൻസ്, ഷിപ്പ് റൈറ്റ്/ കാർപ്പെ ന്റർ, പെയിന്റർ (ജനറൽ), ഫിറ്റർ, ഇലക്ട്രോണിക്സ് (മെക്കാനിക്), മെക്കാനിക് (റേഡിയോ ആൻഡ് ടി.വി.), ഇലക്ട്രീഷ്യൻ, ഇൻസ്ട്രു മെന്റ് മെക്കാനിക്, ഫിറ്റർ ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനി ക്, ഇലക്ട്രോപ്ലേറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ്, ഇലക്ട്രോണിക് മെക്കാനിക്, റേഡിയോ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക് തത്തുല്യം.
ശമ്പളം: 19,900- 63,200 രൂപ. പ്രായം: 18-25 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്. ടി. വിഭാഗക്കാർക്ക് അഞ്ചുവർഷ ത്തെയും ഒ.ബി.സി. വിഭാഗക്കാർ ക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനു സൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗ ക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. മറ്റുള്ളവർ 205 രൂപ ഓൺലൈനായി അടയ്ക്കണം.
യോഗ്യത: സ്കിൽഡ് (കമ്യൂണിഷൻ മെക്കാനിക്) വിഭാഗ ത്തിലേക്ക് അപേക്ഷിക്കുന്നർ ക്ക് പത്താംക്ലാസ്/ തത്തുല്യവും ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ,ഫിറ്റർ, ഇൻസ്ട്രുമെൻറ് മെക്കാനി ക്, മെഷിനിസ്റ്റ്, മെക്കാനിക് കമ്യൂ ണിക്കേഷൻ എക്യുപ്മെന്റ് മെയി ന്റനൻസ് എന്നിവയിലൊന്നിൽ ദ്വിവത്സര ഐ.ടി.ഐയുമാണ് (ക്രാഫ്റ്റ്സ്മാൻഷിപ്പ് ട്രെയിനിങ് സ്കീം) യോഗ്യത.
മറ്റ് ട്രേഡുകളിലേക്ക് പത്താം ക്ലാസ്/ തത്തുല്യവും ഇംഗ്ലീഷിൽ അറിവും ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പും/ തത്തുല്യവു മാണ് യോഗ്യത.തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴു ത്തുപരീക്ഷ ഉണ്ടാവും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി: മാർച്ച് 5.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് www.joinindiannavy.gov.in
