പത്താം ക്ലാസ് ഉള്ളവർക്ക് റെയിൽവേയിൽ ജോലി നേടാം പരീക്ഷയില്ലാതെ.

indian railway job vacancy

പരീക്ഷയില്ലാതെ റെയിൽവേയിൽ ജോലി നേടാം.indian railway job vacancy.



ഇന്ത്യൻ റെയിൽവേയിൽ ഐ.ടി. ഐ.ക്കാർക്ക് അപ്രന്റിസ്ഷിപ്പിന് അവസരം. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ 550 ഒഴിവും കൊൽക്കത്ത മെട്രോ റെയിലിൽ 125 ഒഴിവുമാണുള്ളത്. വിവിധ ട്രേഡുകളിൽ അവസരമുണ്ട്.

കപൂർത്തല റെയിൽ കോച്ച് ഫാക്ടറി - ഒഴിവുകൾ.


🔺ഫിറ്റർ-215,
🔺വെൽഡർ (സി. ആൻഡ് ഇ.)-230,
🔺മെഷീനിസ്റ്റ്-5,
🔺പെയിന്റർ (ജി)-5,
🔺കാർപ്പെന്റർ-5,
🔺ഇലക്ട്രീഷ്യൻ-75,
🔺എ.സി. ആൻഡ് റഫ്രിജറേഷൻ മെക്കാനിക് 15.

യോഗ്യത: 50 ശതമാനം മാർ ക്കോടെ നേടിയ പത്താം ക്ലാസ് വിജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടി ഫിക്കറ്റ്.

പത്താം ക്ലാസ് മാർക്കിന്റെയും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി .ഐ. മാർക്കിന്റെയും അടിസ്ഥാ നത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാ ക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

പ്രായം: 2023 മാർച്ച് 31-ന് 15-24 വയസ്സ്. എസ്.സി., എസ്.ടി. വിഭാ ഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സി ളവുണ്ടായിരിക്കും.

അപേക്ഷാഫീസ്: 100 രൂപ (വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി, എസ്.ടി. വിഭാഗക്കാർ ക്കും ബാധകമല്ല). ഓൺലൈനായിഅടയ്ക്കണം.

അപേക്ഷ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബന്ധ പ്പെട്ട രേഖകളും ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 4. വിശദവിവരങ്ങൾ
www.rcf.indianrailways.gov.in  വെബ്സൈറ്റിൽ ലഭിക്കും.

കൊൽക്കത്ത മെട്രോ റെയിൽ - ഒഴിവുകൾ.


ഒഴിവ്: ഫിറ്റർ-81, ഇലക്ട്രീഷ്യൻ - 2 6, മെഷീനിസ്റ്റ് 9, വെൽഡർ-9.

യോഗ്യത: 50 ശതമാനം മാർ ക്കോടെയുള്ള പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട വിഷയ ത്തിൽ ഐ.ടി.ഐ.യും.

പ്രായം: 15-24 വയസ്സ്. എസ്. സി., എസ്.ടി. വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി. വിഭാഗക്കാർ ക്ക് 3 വർഷവും ഭിന്നശേഷി വിഭാഗ ക്കാർക്ക് നിയമാനുസൃതവും വയസ്സി ളവ് ലഭിക്കും.പത്താം ക്ലാസിലും ഐ.ടി.ഐ. യിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാ നത്തിലാണ് തിരഞ്ഞെടുപ്പ്.അപേക്ഷകർ apprentic eshipindia.orgൽ രജിസ്റ്റർചെയ്തി രിക്കണം.

ഫീസ്: 100 രൂപ. പോസ്റ്റൽ ഓർഡർ വഴി അയക്കണം. വനി തകൾക്കും എസ്.സി, എസ്.ടി., ഭിന്ന ശേഷി, മൈനോറിറ്റി-ഇ.ഡബ്ല്യു. എസ്. വിഭാഗക്കാർക്ക് നിബന്ധ നകൾക്ക് വിധേയമായി ഫീസിളവ് ലഭിക്കും.

അപേക്ഷ തപാൽ വഴി അയക്ക ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 6.അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങൾക്കും  www.mpt.indianrailways.gov.in  വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain