കല്യാണില്‍ വിദേശത്ത് ജോലി നേടാൻ അവസരം Kalyan silks job vacancy
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സ് ഖത്തറിൽ പുതുതായി ആരംഭിക്കുന്ന ഷോറുമിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.ഡ്രൈവർ പോസ്റ്റിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.പ്രവൃത്തി പരിചയവും ഖത്തർ ഡ്രൈവിങ്ങ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 45 വയസ്സിന് താഴെ.മികച്ച ശമ്പളത്തിന് പുറമെ താമസ സൗകര്യവും ലഭ്യമായിരിക്കും. താൽപര്യമുള്ളവർ 96334 33711 എന്ന നമ്പറിൽ ബന്ധപ്പെടുക.
മറ്റ് ജോലി ഒഴിവുകൾ താഴെ നൽകുന്നു..വായിക്കുക.
✅️തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
സംസ്കൃത സിദ്ധാന്ത വകുപ്പിൽ മാർച്ച് 2നും ദ്രവ്യഗുണ വിജ്ഞാനത്തിൽ മാർച്ച് ഒന്നിനും അഗദതന്ത്ര വകുപ്പിൽ മാർച്ച് 3നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
രാവിലെ 11നാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിലെബിരുദാനന്തര ബിരുദമാണ് യോഗ്യത.
ബയഡേറ്റയും സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലെത്തണം.
✅️മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വാളകം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ് പൂർത്തിയാക്കേണ്ടതും, 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്.
അപേക്ഷകൾ മാർച്ച് നാല് വൈകീട്ട് അഞ്ചു വരെ എറണാകുളം മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട്, വാളകം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് മൂവാറ്റുപുഴ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.
✅️കോട്ടയം: ഭാരതീയ ചികിത്സാവകുപ്പിന്റെ കിടങ്ങൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ സ്നേഹധാര പദ്ധതിയിലേക്ക് ആയുർവേദ നഴ്സിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.
മാർച്ച് 25 വരെയാണ് നിയമനം. യോഗ്യത: എസ്.എസ്.എൽ.സി., സംസ്ഥാന സർക്കാരിന്റെ ഡി.എ.എം.ഇ. നടത്തുന്ന ഒരു വർഷ ആയുർവേദ നഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ്.
നിയമനത്തിനായുള്ള വോക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 22ന് രാവിലെ 11ന് കോട്ടയം വയസ്ക്കരക്കുന്നിലെ ഭാരതീയ ചികിത്സാവകുപ്പിന്റെ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത,ആധാർ നമ്പർ, ഫോൺ നമ്പർ എന്നിയുൾപ്പെടുത്തിയ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം എത്തണം.
