എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചു വഴി മെഗാ ജോബ് ഫെയർ നടക്കുന്നു വിവിധ ജില്ലകളിലായി ജോലി നേടാവുന്ന അവസരങ്ങൾ ആണ് വന്നിട്ടുള്ളത്, പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി ജോലി തിരഞ്ഞെടുക്കുക.
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഈ വരുന്ന ഫെബ്രുവരി 4ാം തീയതി, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഉദ്യോഗ് മേള എന്ന പേരിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
ആരോഗ്യം – ഹോസ്പിറ്റൽ, ബാങ്കിംഗ്, വിദ്യാഭാസം, എൻജിനീയറിങ് ടെക്നോളജി, ഐ ടി, ടൂറിസം, ബിസിനസ്സ് & കൊമേഴ്സ്, ഓട്ടോമൊബൈൽ, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള 50ഓളം കമ്പനികൾ/ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ, പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ ഉദ്യോഗമേളയുടെ, രജിസ്ട്രേഷന് വേണ്ടിയുള്ള അവസാന തീയതി ജനുവരി 31, 2023.
രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുവാൻ: 8075883689, 98474 15522
Date : 04.02.2023
Time : 9.00 am to 5.00 pm
Venue : Jai Bharath Arts and Science College Ernakulam
✅️ തൊഴില്‍മേള ഫെബ്രുവരി നാലിന്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി നാലിന് പഴയലക്കിടി മൗണ്ട് സീന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഇരുപതിലധികം തൊഴില്‍ദായര്‍ ഭാഗമാകുന്ന മേള അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 9746472004, 8086854974, 9538838080.
✅️ വിജ്ഞാൻവാടിയിൽ കോ- ഓർഡിനേറ്റർ
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വിജ്ഞാൻവാടിയിൽ താത്കാലികമായി കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. കങ്ങഴ, ചിറക്കടവ്, കറുകച്ചാൽ, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലാണ് നിയമനം. അതത് ഗ്രാമപഞ്ചായത്തുകളിൽ താമസമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21 നും 45 നും വയസിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2562503