ലുലു ഹൈപ്പർ മാർക്കറ്റിൽ വിദേശത്ത് ജോലി നേടാം.LULU HYPERMARKET JOB VACANCY 2023
ലോകത്തിലെ തന്നെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ ലുലു ഹൈപ്പർ മാർക്കറ്റ് വിദേശരാജ്യങ്ങളിലേക്ക് നിരവധി ഒഴിവിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. ഏജൻസി വഴിയല്ലാതെ സ്ഥാപനം നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ വിസ ടിക്കറ്റ് തുടങ്ങിയ എല്ലാം തന്നെ തികച്ചും സൗജന്യമായി ലഭിക്കും. വന്നിട്ടുള്ള ഒഴിവുകളും എങ്ങനെ അപേക്ഷിക്കാൻ തുടങ്ങിയ എല്ലാ വിശദ വിവരങ്ങളും ഈ പോസ്റ്റിൽ വ്യക്തമായി നൽകുന്നു.അതുകൊണ്ടുതന്നെ പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ഏതൊക്കെ?
👁️🗨️ സെയിൽസ്മാൻ
1) സൂപ്പർമാർകറ്റ്
2), ഇലക്ട്രോണിക് ,
3)ഫുട്വയർ ,
4) ഹോം അപ്ലൈൻസ്,
5)ഗാർമെൻറ്സ് ,
6)സാരിസ് & ചുരിദാർ etc.)
എന്നീ മേഖലകളിലേക്കാണ് സെയിൽസ് സ്റ്റാഫിനെ ആവശ്യം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പ്രായപരിധി 20 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണം.
🗨️ടൈലർസ്
പ്രസ്തുത മേഖലയിൽ കുറഞ്ഞത് മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉള്ള പ്രായപരിധി 21 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.ലേഡീസ് വെയർ ജെൻസ് വെയർ സ്റ്റിച്ചിങ് അറിയണം.
🗨️ സെക്യൂരിറ്റി സ്റ്റാഫ്.
പ്രസ്തുത മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.പ്രായപരി 25 വയസ്സിന് 35 വയസ്സിനും ഇടയിൽ ആയിരിക്കണം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ലുലു ഹൈപ്പർമാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എങ്ങനെ അപേക്ഷ സമർപ്പിക്കാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ പ്രസ്തുത ഡേറ്റിൽ സ്ക്രീനിങ് ഇന്റർവ്യൂവിന് തയ്യാറാവുക.പുരുഷന്മാർക്ക് മാത്രമാണ് ഈ പറഞ്ഞ പോസ്റ്റുകളിലേക്ക് എല്ലാം തന്നെ അപേക്ഷിക്കാൻ സാധിക്കുന്നത്.ഇന്റർവ്യൂ നൽകുന്ന സ്ഥലം സമയം തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
Feb-23,Thursday (Reporting Time - 9:00 AM to 12:00 PM) venue: Emmay Projects Premises (old cotton mill) Nattika, Thrissur.
ഇന്റർവ്യൂവിന് എത്തുന്ന എല്ലാവരും തന്നെ നിങ്ങളുടെ പാസ്പോർട്ടിന്റെ കളർ കോപ്പി ബയോഡാറ്റ എന്നിവ നിർബന്ധമായും കയ്യിൽ കരുതുക.
ഈ തൊഴിൽവാർത്ത പരമാവധി നിങ്ങളുടെ മറ്റു സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.