✅️ ഇലക്ട്രിഷ്യന്‍: താല്‍കാലിക ജോലി ഒഴിവ്
ആലപ്പുഴ: ഇലക്ട്രിഷ്യന്‍ തസ്തികയില്‍ ജനറല്‍ ആശുപത്രിയില്‍ താത്ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. ഇതിലേക്കുള്ള അഭിമുഖം ഫെബ്രുവരി 16-ന് രാവിലെ 11 മണിക്ക് നടക്കും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 0477-2253324.
✅️ഡ്രൈവർ: താൽകാലിക ഒഴിവ്
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡ്രൈവർ തസ്തികയിൽ താത്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 16-ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിങ് ലൈസൻസും പ്രവൃത്തി പരിചയവുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 0477 2253324.
✅️താൽക്കാലിക നിയമനം
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കേണ്ടതാണ്. യോഗ്യത - ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ് - ഒന്നാം ക്ലാസ് ബിടെക് ബിരുദം, ലക്ചറർ ഇൻ ഇംഗ്ലീഷ് - 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം. നെറ്റ് അഭിലഷണീയം. അവസാന തിയതി ഫെബ്രു. 19.
ഫോൺ : 04862 297617, 9495276791, 8547005084.
✅️ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം
പൂക്കോട്ടൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 9.30 ന് ഓഫീസില്‍ വെച്ച് നടക്കും. പ്ലസ്ടുവും രണ്ടു വര്‍ഷത്തെ ജെ.എച്ച്.ഐ ഡിപ്ലോമ കോഴ്‌സും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
✅️ നഴ്‌സ് (ആയുര്‍വേദം) അഭിമുഖം
ജില്ലയില്‍ ഭാരതീയ ചികേിത്സാ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദം) (കാറ്റഗറി നം.016/2021) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 22,23,24 തിയ്യതികളിലായി മലപ്പുറം പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സലും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം.
✅️കൗണ്‍സിലര്‍ ഒഴിവ്
പി.സരോജിനി 'അമ്മ സ്മാരക മഹിളാ സമാജം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തി വരുന്ന സൊലേസ് ഫാമിലി കൗണ്‍സിലിങ് സെന്ററിലേക്ക് കൗണ്‍സിലറെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 23 ന് രാവിലെ 9.30 ന് സമാജം ഓഫീസില്‍ വെച്ച് നടക്കും.. എം.എസ്.സി/ എം.എ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ : 0483 2760028.
✅️അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ്ടു/ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 8590539062, 9526415698.
✅️അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തും. ബയോഡാറ്റാ സഹിതം അപേക്ഷ mptpainavu.ihrd@gmail.com ൽ അയയ്‌ക്കണം. ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്ങിന് ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ലക്ചറർ ഇൻ ഇംഗ്ലീഷിന് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം വേണം (NET അഭിലഷണീയം). ഫെബ്രുവരി 19നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.
✅️ അഡ്മിനിസ്‌ട്രേറ്റർ അപേക്ഷ ക്ഷണിക്കുന്നു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
MSW/PG in (Psychology/Sociology) ആണ്് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക്് മുൻഗണന നൽകുന്നതാണ്. 3 വർഷം വിമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ പ്രവൃത്തി പരിചയം. കൂടുതൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 30000 രൂപ വേതനം.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2023 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയച്ചു തരേണ്ടതാണ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം – 695 002.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org
✅️ജോലി ഒഴിവ്
വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
കേസ് വര്‍ക്കര്‍: രണ്ട് ഒഴിവ്, എം.എസ്.ഡബ്ല്യു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം).
സെക്യൂരിറ്റി ഗാര്‍ഡ്: രണ്ട് ഒഴിവ്. എസ്.എസ്.എല്‍.സി , പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 8,000 രൂപ മാത്രം). മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍: ഒരു ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.
സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
എക്സൈസ്-ആരോഗ്യ വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിൽ വിമുക്തി മിഷന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡീ-അഡിക്ഷൻ സെന്ററിലേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം വ്യവസ്ഥകൾ അനുസരിച്ചു ‘out source’ ചെയ്തു നൽകാൻ സാധിക്കുന്ന സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്ന ഏജൻസി തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
കരാർ അടിസ്ഥാനത്തിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് ആവശ്യമുള്ളത്. പത്താം ക്ലാസ് വരെ പഠിച്ച, മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന, 55 വയസ്സിൽ താഴെയുള്ള കായികക്ഷമതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിമുക്ത ഭടന്മാർക്ക് മുൻഗണനയുണ്ട്. അപേക്ഷകൾ ഫെബ്രുവരി 20ന് മുമ്പ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം – 695023 എന്ന വിലാസത്തിലോ dectvpm.exc@kerala.gov.in എന്ന ഇ-മെയിലിലേക്കോ അയയ്ക്കാം. ഫോൺ: 0471-2473149.