പോസ്റ്റ് - വാച്മാൻ
യോഗ്യത - മറ്റു വിവരങ്ങൾ
🔻7-ാം ക്ലാസ് പാസ് തത്തുല്യ യോഗ്യത
🔻3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
🔻 സൈക്കിൾ / ഇരു ചക്ര വാഹനം ഉപയോഗിക്കുന്നതിന് ആവശ്യമായ പരിജ്ഞാനം (ലൈസൻസ്) ഉണ്ടായിരിക്കണം.
🔻മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
🔻പ്രായ പരിധി 01.03.2003-ൽ 45 വയസ്സ് കഴിയാത്തവർ.
ശമ്പളം ദിവസം 573 രൂപ.താല്പര്യമുള്ളവർ
28.03.2021-ന് 11.00 AM മണിക്ക് KHRWS കോഴിക്കോട് റീജിയണൽ മാനേജരുടെ കാര്യാലയം (KHRWS വാർഡ്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട് വച്ച് അഭിമുഖം നടന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10:30-നു മുൻപായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം എത്തുക.
🔻എറണാകുളം; നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന.
അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം - 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം.
🔻പാലക്കാട് : വാണിയംകുളം ഗവ ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു.
ഫാഷൻ ടെക്നോളജിയിൽ ബി.വോക്/ നാല് വർഷത്തെ ബിരുദം, ഒരു വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ ബി.വോക്/ ത്രിവർഷ ബിരുദം, രണ്ട് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ ത്രിവർഷ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയമാണ് യോഗ്യത.
താത്പര്യമുള്ളവർ മാർച്ച് 25 ന് രാവിലെ 11 ന് സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.