പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് നേടാവുന്ന പുതിയ ജോലി ഒഴിവുകൾ.
🔻ഇടുക്കി സർക്കാർ എൻജിനീയറിങ് കോളേജിലെ വനിതാ മേട്രൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.എസ്എസ്എൽസിയാണ് വിദ്യാഭ്യാസയോഗ്യത. മുൻ പരിചയം അഭികാമ്യം.താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാർച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
🔻പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല വിവരശേഖരണത്തിന് എന്യൂമറേറ്റർ നിയമനം. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് എന്യൂമറേറ്റർമാരെ ആവശ്യമുള്ളത്.
യോഗ്യത ഹയർസെക്കൻഡറി (തത്തുല്യം). സ്വന്തമായി സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം. ഒരു വാർഡിന് 3600 രൂപ പ്രതിഫലം ലഭിക്കും.
താത്പര്യമുള്ളവർ മാർച്ച് 22 നകം പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനകം അസൽ സർട്ടിഫിക്കറ്റുമായി ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു.
🔻മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള തൃശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രായം 46 വയസ്സ് കവിയരുത്.
അപേക്ഷകൾ മാർച്ച് 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും.
🔻ഇടുക്കി : ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഇന്റർവ്യൂ മാർച്ച് 17 രാവിലെ 11ന് . ഡോക്ടർ
നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി
രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇൻ ഫാർമസി, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം .
യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകകൾ, അവയുടെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 15, വൈകീട്ട് 5 മണി.
🔻വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
കുമ്പളം ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ഓഫീസ്, 682006 എന്ന വിലാസത്തിൽ മാർച്ച് 10 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
🔻തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്.പ്രതിദിനവേതനം 1,205 രൂപ.
എം.എസ്.സി സ്പീച്ച് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര ബിരുദധാരികളായിരിക്കണം.
സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 16-ന് വൈകീട്ട് 3 ന് മുമ്പായി സി.ഡി.സി.-യിൽ ലഭ്യമാക്കണം.