വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള സമഖ്യ സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ താഴെ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് ജോലി നേടാൻ അവസരം
✅️ഹോം മാനേജർ,
✅️ഫീൽഡ് വർക്കർ,
✅️ക്ലീനിങ് സ്റ്റാഫ്
എന്നീ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാർച്ച് 14ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം.
ഓരോ തസ്തികയുടെയും ഒരു ഒഴിവാണുള്ളത്.
ഹോം മാനേജർക്ക് എം.എസ്.ഡബ്ല്യൂ / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 22,500 രൂപ.
ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ / പി.ജി (സൈക്കോളജി/സോഷ്യോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.
പ്രതിമാസ വേതനം 16,000 രൂപ.
ക്ലീനിങ് സ്റ്റാഫിന്റെ യോഗ്യത അഞ്ചാം ക്ലാസാണ്. 20 വയസ് പൂർത്തിയാകണം.
30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും.
പ്രതിമാസ വേതനം 9,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org,
ഫോൺ : 0471-2348666.
✅️ പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതികൾക്ക് വേണ്ടി മാർച്ച് മാസം സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഓഫീസ് ക്ലർക്ക്, ഡി.ടി.പി. ഓപ്പറേറ്റർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. പ്ലസ്ടുവും ടൈപ്പിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. തിരുവനന്തപുരത്താണ് ഒഴിവുകൾ.
താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ മാർച്ച് 15നകം http://forms.gle/gFvBTvTKQXGpGnxx5 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113, 830400940.