ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിൽ അവസരം
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തി ന് കീഴിൽ മുംബൈയിലെ സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുണ്ട്. കരാ റടിസ്ഥാനത്തിലാണ് നിയമനം.
🔻ലക്ച്ചറർ-8,
🔻ടെക്നിക്കൽ അസിസ്റ്റന്റ്-12,
🔻ക്ലാർക്ക്-6,
🔻ലൈബ്രറി അസിസ്റ്റ ന്റ്-2
🔻, യങ് പ്രൊഫഷണൽ-1,
🔻അക്കാദമിക് അഡ്വൈസർ-1,
🔻 പാക്കേജിങ് ഡിസൈനർ-2,
🔻ഓഫീസ് അറ്റൻഡെന്റ്-5
🔻റിസർച്ച് അസോസിയേറ്റ്-1,
🔻സെക്യൂരിറ്റി ഗാർഡ്-1,
🔻ഗാർഡ്നർ-1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇവയ്ക്ക് പുറമേ വിസിറ്റിങ് ഫാക്കൽറ്റിയുടെ നിശ്ചിത ഒഴിവുകളുമുണ്ട്.
മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നിയമനം.
ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥി കളിൽ അഭിമുഖം നടത്തിയാണ് തിര ഞെഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷി ക്കണം. അവസാന തീയതി: മാർച്ച് 15. വിശദവിവരങ്ങൾ www.iip-in.com എന്ന വെബ്സൈറ്റിൽ.
🔻ന്യൂഡൽഹിയിലെ അഗ്രികൾച്ചർ ഇൻഷു റൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയുടെ 40 ഒഴിവിലേ ക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി. വിഭാഗ ത്തിൽ 30 ഒഴിവും റിമോട്ട് സെൻസിങ് & ജി.ഐ.എസ്. വിഭാഗത്തിൽ 10 ഒഴി വുമുണ്ട്.
യോഗ്യത: ഐ.ടി. കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് യോഗ്യത വേണം. റിമോട്ട് സെൻസിങ് & ജി.ഐ.എസ്.-റിമോട്ട് സെൻസിങ്/ ജിയോ -ഇൻഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ GIS-ൽ ബിരുദം/ ബിരുദാനന്തബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് യോഗ്യത വേണം. ഗേറ്റ് യോഗ്യത 2020, 2021, 2022 & 2023 വർഷങ്ങളിൽ നേടിയതായിരിക്കണം.
പ്രായം: 21-30 വയസ്സ്. സംവരണവിഭാ ഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥിക ളിൽ അഭിമുഖം നടത്തിയാണ് തിരഞ്ഞെ ടുപ്പ്.അപേക്ഷാഫീസ്: 500 രൂപ, എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്. ഓൺലൈനായി അപേ ക്ഷിക്കണം. അവസാന തീയതി: മാർച്ച് 24. വിശദവിവരങ്ങൾ www.aicofindia.com എന്ന വെബ്സൈറ്റിൽ.