അഡാക്കിൽ ദിവസവേതനത്തിൽ തൊഴിലാളികളെ ആവശ്യമുണ്ട്

Daily wages job in kerala

അഡാക്കിൽ ദിവസവേതനത്തിൽ തൊഴിലാളികളെ ആവശ്യമുണ്ട് 


അഡാക്കിൽ ജോലി ഒഴിവ്

കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ്‌ ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിനു താഴെ പ്രായമുള്ളവരും, വീശുവല ഉപയോഗിച്ചുള്ള മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ആയിരിക്കും പാനൽ തയ്യാറാക്കുന്നത്.

അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച്‌ 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ഫോൺ :8078030733.

✅️ ചങ്ങാതി പദ്ധതി: വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു
 
സംസ്ഥാന സാക്ഷരതമിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതിയുടെ വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു. പുതുശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്  പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വേ.
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ അതിനുമുകളില്‍ വിദ്യാഭ്യാസവും അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരെയാണ് സര്‍വ്വേക്കായി തിരഞ്ഞെടുക്കുന്നത്.

തുല്യതാ പഠിതാക്കള്‍ക്കും അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ മാര്‍ച്ച് 23 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ എത്തണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 7012201189.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain