പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജനറൽ ആശുപത്രിയിൽ ജോലി നേടാൻ അവസരം.

Hospital jobs in kerala

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജനറൽ ആശുപത്രിയിൽ ജോലി നേടാൻ അവസരം.


ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഇസിജി ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഇസിജിയില്‍ വിഎച്ച്എസ്സി സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഇസിജി ടെക്‌നീഷ്യന്‍ കോഴ്‌സ്. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രില്‍ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി അയക്കണം.

ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഇസിജി ടെക്‌നീഷ്യന്‍ എന്ന് ഇമെയില്‍ സബ്ജ്ക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ കോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

✅️ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു.

ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. അപേക്ഷ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 3ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം.

✅️ കരാർ നിയമനം

മതിലകം പഴയന്നൂർ ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി ക്ലിനിക്ക്, രാത്രികാല അടിയന്തിര വെറ്ററിനറി സേവനം എന്നീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം
അറ്റന്റന്റ് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

താല്പര്യമുള്ളവർ മാർച്ച് 29ന് അയ്യന്തോൾ സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ രാവിലെ 10.30ന് അഭിമുഖത്തിനായി എത്തിച്ചേരുക. ഫോൺ: 0487 2361216.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain