ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്റൺഷിപ്പിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ടു ഒഴിവുകളാണ് ഉള്ളത്.
ഒരു വർഷമാണ് കാലാവധി.
പ്രായപരിധി 30 വയസ്സ്. എഴുത്തുപരീക്ഷ / ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ നൽകാനുള്ള അവസാന തീയതി മാർച്ച് 22 വൈകീട്ട് 5 മണി.
🔻തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബോട്ട് ഡ്രൈവറുടെ ഒരു താത്കാലിക ഒഴിവ്.
യോഗ്യത: എസ്എസ്എൽസി / തത്തുല്യം, മോട്ടോർ ബോട്ട് ഡ്രൈവിങ്ങ് ലൈസൻസ്, ബോട്ട് ഡ്രൈവർ ആയി മൂന്ന് വർഷത്തെ പരിചയം. നീന്തൽ
അറിഞ്ഞിരിക്കണം.
പ്രായപരിധി 18 നും 41 നും മദ്ധ്യേ. ഉയരം -168 സെന്റിമീറ്റർ, നെഞ്ച് 81സെന്റി മീറ്റർ കൂടെ അഞ്ചു സെന്റി മീറ്റർ വിസ്താരം.
വനിതകളും ഭിന്നശേഷിക്കാരും യോഗ്യരല്ല.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
🔻ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം (ഫിസിക്സ്) തസ്തികയിൽ ശ്രവണ പരിമിതർ വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
MSc. Physics, BEd, SET or Equivalent ആണ് യോഗ്യത.ശമ്പള സ്കെയിൽ 55,200-1,15,300, പ്രായപരിധി: 01-01-2023 ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 23 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
🔻പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള തൃശൂർ കോലഴി പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായം 46 വയസ്സ് കവിയരുത്.
അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിൽ നിന്ന് ലഭ്യമാണ്.
അപേക്ഷകൾ ഏപ്രിൽ 4ന് വൈകീട്ട് 5 മണി വരെ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും.