സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രോജക്ട് എച്ച്എംസി വഴി രാത്രികാല ജോലികൾക്കായ് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ 

ഡോക്ടർ - 2 ഒഴിവ് 
ഫാർമസിസ്റ്റ് - 1 ഒഴിവ് 
പാലിയേറ്റീവ് ഡ്രൈവർ - 1 ഒഴിവ് 
എക്‌സ്‌റേ ടെക്നീഷ്യൻ - 2 ഒഴിവ് 
ആംബുലൻസ് ഡ്രൈവർ - 1ഒഴിവ് 
ഡാറ്റാ എൻട്രി ഓപ്പറേറ്റർ -1ഒഴിവ് 
സെക്യൂരിറ്റി 1 ഒഴിവ് 

തസ്തികളിലേക്ക് 28ന് രാവിലെ 10.30ന് മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം 3 മണിക്ക് മുൻപ് അപേക്ഷ അസൽ രേഖകൾ പകർപ്പ് സഹിതം പരിശോധനയ്ക്കായി മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്. എല്ലാ തസ്തികകൾക്കും സർക്കാർ നിഷ്കർഷിച്ച യോഗ്യത ഉണ്ടായിരിക്കണം.

✅️ വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain