ഒ.പി ക്ലിനിക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 31 വൈകുന്നേരം 4 ന് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04864224399.
✅️ എംപ്ലോബിലിറ്റി സെന്റര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സെയില്‍സ് എക്സിക്യൂട്ടീവ്, ലോണ്‍ ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍, ടി.ഐ.ജി-എ.ആര്‍.സി- ട്രെയിനി വെല്‍ഡര്‍, മെക്കാനിക്കല്‍-ഇലക്ട്രോണിക് അസംബ്ലര്‍, പെയിന്റര്‍ തസ്തികളിലാണ് ഒഴിവ്. ബിരുദം, പ്ലസ്ടു/ഐ.ടി.ഐ/ ഡിപ്ലോമ/ഡിഗ്രി, എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.ഐ വെല്‍ഡിങ,് മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ഐ.ടി.ഐ/ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മാര്‍ച്ച് 21 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 നും 35 നും ഇടയില്‍.
ഫോണ്‍ – 0491-2505435
✅️ സ്റ്റാഫ് നഴ്സ് നിയമനം
ദേശീയ ആരോഗ്യ ഭൗത്യത്തിന്റെ കീഴില്‍ അട്ടപ്പാടി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാറടിസ്ഥനത്തില്‍ നിയമനം. ജനറല്‍ നഴ്സിംഗ് പരിശീലനം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പരിശീലനമാണ് യോഗ്യത. കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 കവിയരുത്. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയുമായി മാര്‍ച്ച് 23 ന് ഉച്ചക്ക്് രണ്ടിനകം നേരിട്ടോ, തപാലായോ അപേക്ഷ നല്‍കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
ഫോണ്‍- 0491-2504695