പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഹോം ഗാർഡ് ജോലി നേടാം.

Home guard jobs in kerala

കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.


കര, നാവിക, വ്യോമ സേനകൾ, ബി.എസ്.എഫ്., സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, അസം റൈഫിൾസ് എന്നീ അർദ്ധസൈനിക വിഭാഗങ്ങൾ, കേരള പൊലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ എന്നീ വിഭാഗങ്ങളിൽനിന്നും വിരമിച്ച പുരുഷ, വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം.

2022 ഡിസംബർ 31ന് 35നും 58നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസായ മികച്ച ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ.
കായികക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽ നിന്ന് പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകിയാണ് റാങ്ക് പട്ടിക തയാറാക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.
അപേക്ഷ ഫോമും വിശദവിവരവും ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും.

🔻തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എംപ്ലോയ്ബിലിറ്റി സെന്ററുകൾ കരിയർ ഡെവലപ്പ്മെന്റ് സെന്ററുകൾ സംയുക്തമായി മാർച്ച് 25ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി എഞ്ചിനിയറിങ് കോളജിൽ നിയുക്തി -2023 മെഗാ തൊഴിൽമേള നടത്തും.

എസ് എസ് എൽ സി മിനിമം യോഗ്യതയുള്ള 35 വയസ് വരെ പ്രായമുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം.
വെബ്സൈറ്റിലെ തിരുവനന്തപുരം പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

വിവരങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എംപ്ലോയ്ബിലിറ്റി സെന്ററുകൾ കരിയർ ഡെവലപ്പ്മെന്റ് സെന്ററുകളുമായി ബന്ധപ്പെടാം.

🔻ഇടുക്കി : അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് കോവിൽക്കടവിൽ പ്രവർത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ(അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം .

വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മാർച്ച് 31 വൈകുന്നേരം 4 ന് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, 2- നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കണം.

🔻പാലക്കാട്: എംപ്ലോബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

സെയിൽസ് എക്സിക്യൂട്ടീവ്, ലോൺ ഓഫീസർ, ബ്രാഞ്ച് മാനേജർ, ടി.ഐ.ജി.എ.ആർ.സി- ട്രെയിനി വെൽഡർ, മെക്കാനിക്കൽ-ഇലക്ട്രോണിക് അസംബ്ലർ, പെയിന്റർ തസ്തികളിലാണ് ഒഴിവ്.

ബിരുദം, പ്ലസ്ട/ഐ.ടി.ഐ/ ഡിപ്ലോമ/ഡിഗ്രി, എസ്.എസ്.എൽ.സി അല്ലെങ്കിൽ ഐ.ടി.ഐ വെൽഡിങ,മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഐ.ടി.ഐ/ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 21 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
എംപ്ലോബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് മേളയിൽ പ്രവേശനം. പ്രായപരിധി 18 നും 35 നും ഇടയിൽ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain