✅️പാരാലീഗൽ വളണ്ടിയർമാരെ തെഞ്ഞെടുക്കുന്നു.
കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗൽ വളണ്ടിയർമാരുടെ ചുമതലകൾ. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ സി സി, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. തെഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. സേവനത്തിന് ഓണറേറിയം നൽകുമെങ്കിലും വരുമാനമാർഗമായി സേവനത്തെ കാണരുത്. അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള അപേക്ഷ മാർച്ച 27ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാരിൽ തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് അവർ നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം.
✅️താത്കാലിക നിയമനം
ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡന്റ് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എസ്സ്.എസ്സ്.എല്‍.സി പാസ്സായവരും, ഗവണ്‍മെന്റ് അംഗീകൃത ഡി.റ്റി.പി കോഴ്സ് പാസ്സായവരും 18 നും 40 നും മദ്ധ്യേ പ്രായ മുളളവരുമായിരിക്കണം. യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 14 രാവിലെ 9.30 ന് മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍ 04862 256780.
✅️ക്രാഫറ്റ്മാന്‍ (റിഗര്‍) ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ക്രാഫറ്റ്മാന്‍ (റിഗര്‍) തസ്തികയില്‍ 30 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 15 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ജയിച്ചിരിക്കണം. നല്ല ശാരീരികക്ഷമതയും ശാരീരിക ക്ഷമതയും മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന റിഗിംഗ് ജോലിയിലും പ്ലാന്റ്/ ഉപകരണങ്ങള്‍ പരിപാലനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും അഞ്ച് വര്‍ഷത്തെ പരിചയം
ത്യശ്ശൂർ ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസറുടെ (ആയുർവേദം) തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 16ന് വ്യാഴാഴ്ച രാവിലെ 9ന് തൃശൂരിലെ കേരള സ്പോർട്സ് ആയുർവേദ ആശുപതിയിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അപേക്ഷിക്കണം. തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ മാർച്ച് 14ന് ചൊവ്വ വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: ബിഎഎംഎസ് വിജയവും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. പ്രതിമാസ വേതനം 35700 രൂപ. ഉയർന്ന പ്രായപരിധി: 40 വയസ്സ്. ഫോൺ: 8113028721