സർക്കാർ ഓഫീസുകളിൽ പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ.
വോക്ക് ഇന്‍ ഇന്റര്വ്യൂമൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകളില്‍ നടപ്പിലാക്കുന്ന രാത്രികാല മൊബൈല്‍ വെറ്ററിനറി സേവനം പദ്ധതിയിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 30ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എസ് എസ് എല്‍ സിയും എല്‍ എം വി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474 2793464
✅️ ഡാറ്റ അനലിസ്റ്റ് ഒഴിവ്
കോട്ടയം: നവകേരളം കർമ്മപദ്ധതിയുടെ തിരുവനന്തപുരം ഓഫീസിൽ കരാർ അല്ലെങ്കിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഡാറ്റാ അനലിസ്റ്റ് ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് അല്ലെങ്കിൽ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.സി എ. ആണ് യോഗ്യത. പ്രായപരിധി 50 വയസ്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഏപ്രിൽ 10നകം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ബി.എസ്.എൻ.എൽ ഭവൻ, മൂന്നാം നില എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ: 0471 2449939.
✅️ ഡാറ്റാ അനലിസ്റ്റ് ഒഴിവ്
നവകേരളം കര്‍മപദ്ധതി സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റ് ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം സി എ. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 10 നകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി എസ് എന്‍ എല്‍ ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471 2449939.
✅️ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവ്
+++++++
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ (OC) ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. മെഷീന്‍ ടൂള്‍ മെയിന്റനന്‍സില്‍ NCVTസര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്‌ളോമ 3 വര്‍ഷം/ ഡിഗ്രി 2 വര്‍ഷവുംപ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് എന്‍ജിനീയറിംഗില്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. മണിക്കൂറിന് 240 രൂപാ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28ന് രാവിലെ 11 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ഫോണ്‍ നമ്പര്‍- 8089789828 ,0484-2557275.
✅️ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ
തൃപ്പുണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു.
സംസ്‌കൃതം ഐശ്ചികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ വിദ്ധ്വാൻ (സംസ്‌കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്‌കൃതത്തിലുള്ള മറ്റ് ഏതെങ്കിലും തത്തുല്യമായ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും ഉള്ള കഴിവ്, പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുള്ള പരിജ്ഞാനം (പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കുന്നതാണ്) എന്നിവയും വേണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 12നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാരജാകണം.
✅️ പീഡിയാട്രിക് നെഫ്രോളജി സീനിയർ റെസിഡന്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി സീനിയർ റെസിഡന്റ് തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഏപ്രിൽ മൂന്നിനു രാവിലെ 10.30നാണ് അഭിമുഖം. ഡി.എം അല്ലെങ്കിൽ ഫെല്ലോഷിപ്പ് ഇൻ പീഡിയാട്രിക് നെഫ്രോളജി / ഡി.എം. ഇൻ നെഫ്രോളജി എന്നിവയുള്ളവർക്കു പങ്കെടുക്കാം. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
✅️ ജൻഡർ സ്പെഷ്യലിസ്റ്റ് ഒഴിവ്
ആലപ്പുഴയിലെ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ, ഈഴവ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് ജൻഡർ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സോഷ്യൽവർക്ക്/ അനുബന്ധ കോഴ്സുകളിലെ ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ/ സർക്കാർ ഇതര സ്ഥാപനങ്ങളിൽ സമനമേഖലയിലെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
01.01.2023 ന് 40 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 25,750 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 20 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
✅️ ഹോംഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ഹോംഗാര്‍ഡുകളുടെ പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യത, ശാരീരികക്ഷമത ഉള്ളവര്‍ക്കുമാണ് അവസരം. പ്രായപരിധി 35- 58 വയസ്.
വിദ്യാഭ്യാസയോഗ്യത, സര്‍വീസില്‍ നിന്ന് വിരമിച്ചതിന്റെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ ഒന്നുമുതല്‍ 30 വൈകിട്ട് അഞ്ചുവരെ ജില്ലാ ഫയര്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും സമീപത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മുതല്‍ നാല് വരെ ബന്ധപ്പെടാം.
✅️ ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക നിയമനം
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടി.ഡി.എം) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 29ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത.
✅️ ജല്‍ജീവന്‍മിഷന്‍ പദ്ധതിയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവ്
ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവ്. സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും, ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ദിവസവേതനം 1455 രൂപ. യോഗ്യതയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 10ന് വൈകിട്ട് അഞ്ചിനകം മെമ്പര്‍ സെക്രട്ടറി ആന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.എച്ച്.ഡിവിഷന്‍, കേരള വാട്ടര്‍ അതോറിറ്റി വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04994 256411.
✅️ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് അപേക്ഷിക്കാം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്‌സ് ആയ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവിലേക്ക് കാസര്‍കോട് ജില്ലയിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരില്‍ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം.
ഫോണ്‍ 9072668543, 9072600013
✅️ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം.ആന്‍ഡ്.ഇ) നിയമനം. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ്, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഈ യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലെങ്കില്‍ ആയുര്‍വേദ (ബി.എ.എം.എസ്) ബിരുദമോ എം.പി.എച്ച് യോഗ്യതയുള്ളവരെയോ പരിഗണിക്കും. ബിരുദാനന്തരം ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 കവിയരുത്. ശമ്പളം 25, 000 രൂപ. അപേക്ഷകള്‍ www.arogyakeralam.gov.in മുഖേന മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0491-2504695.
✅️ ലീഗല്‍ അസിസ്റ്റന്റ് നിയമനം
പട്ടികജാതി വികസന വകുപ്പില്‍ ജ്വാല പദ്ധതിയുടെ ഭാഗമായി താത്ക്കാലിക ലീഗല്‍ അസിസ്റ്റന്റ് നിയമനം. പട്ടികജാതി വിഭാഗത്തില്‍ പെട്ട നിയമ ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി കരിയര്‍ മികവ് കൈവരിക്കുന്നതിനും മികച്ച അഭിഭാഷകരായി രൂപപ്പെടുത്തി ഉന്നതിയില്‍ എത്തിച്ചേരുന്നതിന് അവസരം ഒരുക്കുക, വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും ഭാഗഭാഗിത്വം വഹിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമനം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയായ നിയമബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയായവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21 നും 35 നും മധ്യേ. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ജില്ലാ കോടതി ഗവ പ്ലീഡര്‍ ഓഫീസ്-ഒന്ന്, സ്‌പെഷ്യല്‍ കോടതി-മൂന്ന്, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് സൊസൈറ്റി-ഒന്ന് എന്നിങ്ങനെ അഞ്ച് ഒഴിവുകളാണുള്ളത്. അതത് ജില്ല പട്ടികജാതി വികസന ഓഫീസുകളില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സഹിതം ഓഫീസുകളില്‍ നല്‍കണം. ഒരു വ്യക്തിക്ക് ഏത് ജില്ലയിലേക്കും അപേക്ഷിക്കാം. ഒന്നിലധികം ജില്ലയിലേക്ക് അപേക്ഷിക്കാനാകില്ല. ഹൈക്കോടതിയില്‍ പരിശീലനത്തിന് വകുപ്പ് ഡയറക്ടറേറ്റില്‍ പ്രത്യേകം അപേക്ഷിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഏപ്രില്‍ 20 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.