ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ : ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും, എട്ടാം ക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവരും ആയിരിക്കണം.
യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മാര്‍ച്ച് ഏഴിന് വൈകുന്നേരം അഞ്ചിന് മുന്‍പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.
ഫോണ്‍ : 04735 256577.
✅️ വാക്ക് -ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍)ബ്ലോക്കിലേക്കാണ് നിയമനം നടത്തുന്നത്.
വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ പത്തനംതിട്ട റിംഗ് റോഡില്‍, മുത്തൂറ്റ് ആശുപത്രിക്ക് എതിര്‍വശമായി പ്രവര്‍ത്തിക്കുന്ന ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് ആറിന് രാവിലെ 11ന് നടത്തും.
യോഗ്യതകള്‍-വെറ്ററിനറി സര്‍ജന്‍- ബിവിഎസ്‌സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ : 0468-2322762.
✅️ അധ്യാപക നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനായി പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എച്ച്.എസ്.എസ്.ടിയിൽ ഇംഗ്ളീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലും ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, മാത്തമാറ്റിക്സ് വിഷയങ്ങളിലുമാണ് ഒഴിവ്. സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതി.
വെള്ളക്കടലാസിൽ ബയോഡാറ്റയും യോഗ്യതാപ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഏപ്രിൽ 15ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി , കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്‌റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ -686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. ഫോൺ 04828-202751